കൊച്ചി: ഫുഡ് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. കൊല്ലം പത്തനാപുരം തച്ചക്കോട് പുത്തന്‍വീട്ടില്‍ മനു മുഹരാജി(47)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച കളമശേരിയിലെ ബേക്കറി ഉടമയില്‍ നിന്ന് ഫുട് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഉടമ മൊബൈലില്‍ ഇയാളുടെ ചിത്രം എടുക്കവേ പ്രതി രക്ഷപ്പെടുകയായിരുന്നു.
ബേക്കറി ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവേ, കളമശേരിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഫുഡ് സേഫ്ടി ഓഫീസര്‍ എന്നു പറഞ്ഞ് 500 രൂപ തട്ടിയെടുക്കുകയുണ്ടായി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലബാര്‍ പ്ലാസ ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.