കോഴിക്കോട്: ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വിതരണവും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസനന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് നിര്‍ബന്ധമായും എടുക്കണം.
ലൈസന്‍സ് നേടാതെയുള്ള ഭക്ഷ്യ നിര്‍മാണവും വില്‍പ്പനയും ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന് നേടുന്നതിനായി സ്ഥാപനത്തിന്റെ ഭക്ഷ്യ നിര്‍മാണ, വിപണന, വിതരണ ചുമതലയുള്ളയാളുടെ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്പ്പറേഷന് ലൈസന്‍സ് എന്നിവ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 100 രൂപയാണ് ഫീസ്. ഫോണ്‍ : 8943346191.