മെ​ഡി​ക്കൽ കോ​ള​ജി​ൽ അ​നു​മ​തി​യി​ല്ലാ​തെയുള്ള ഭ​ക്ഷ​ണവി​ത​ര​ണം കൂടി; നി​യ​ന്ത്രി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പ് കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വി​ധ വാ​ർ​ഡു​ക​ളി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ത്തും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ല​ക്ഷ്യമാ​യി ഇ​ടു​ന്ന​ത് വൃ​ത്തി​യാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

ന​വ​ജീ​വ​ൻ ട്ര​സ്റ്റ്, ഡി.​വൈ.​എ​ഫ്.​ഐ, സേ​വാ​ഭാ​ര​തി തു​ട​ങ്ങി​യ സം​ഘ​ട​നക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്.

ഇ​വ​ർ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യാ​ൽ അ​ത് അ​നു​മ​തി​യോ​ടെ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളേ​യും ബാ​ധി​ക്കും. ചി​ല വ്യ​ക്തി​ക​ൾ പി​രി​വി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്ന​തും ചി​ല വ്യാ​ജ സം​ഘ​ട​നക​ൾ ന​ട​ത്തു​ന്ന​തു​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണം നി​യ​ന്ത്രി​ക്കു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണാ​വ​ശ്യം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും അ​നു​മ​തി​യി​ല്ലാ​തെ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്കു​വാ​ൻ സു​ര​ക്ഷാ വി​ഭാ​ഗം മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​റ്റി.​കെ.​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Related posts