ഭക്ഷണം കഴിച്ചാല്‍ ദേഷ്യം വരുമോ? ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദേഷ്യം വരുമെന്നാണ് പുതിയ കണ്ടുപിടുത്തം. അത്തരത്തില്‍ ദേഷ്യം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
കൊഴുപ്പേറിയ ഭക്ഷണം
വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി ഏറിയ അളവിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതുമൂലം പെട്ടെന്ന് ദേഷ്യം വരും. സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ഇത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
എരിവും പുളിവുമുള്ള ഭക്ഷണം
സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷമം കഴിച്ചാല്‍ ദേഷ്യം കൂടും. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കും. ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.
ചായയും കാപ്പിയും
ചായയോ കാപ്പിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരികയും ചെയ്യും. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ പോകുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ കാപ്പി കുടിക്കാവൂ.
മദ്യം
മദ്യപിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ സ്വതന്ത്രമാക്കുന്ന പ്രക്രിയയ്ക്ക് വേഗമേറുകയും ചെയ്യും. ഇത് മാനസികസമ്മര്‍ദ്ദവും ദേഷ്യവും വര്‍ദ്ധിപ്പിക്കും. മദ്യപിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുകയും മാനസികമായി പെട്ടെന്ന് ദേഷ്യം വരാനും കാരണമാകും.
ബേക്കറി ഭക്ഷണം
കുക്കീസ്, ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത് ഒരാളുടെ മൂഡ് പെട്ടെന്ന് മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും. ബേക്കറി ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവര്‍ക്കു പലവിധത്തിലുമുള്ള ടെന്‍ഷനുകളും ഉണ്ടാകും.