ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത 19,000ലേറെ ലിറ്റർ കുപ്പിവെള്ളം ഹൈദരാബാദിൽനിന്നു പിടിച്ചെടുത്തു.
ഭക്ഷ്യസുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് കുപ്പിവെള്ളം പിടിച്ചെടുത്തത്. തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് (ടിഡിഎസ്) നിശ്ചയിച്ചിരിക്കുന്ന 75 മില്ലിഗ്രാം വെള്ളത്തിൽ കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ധാതുക്കൾ, ലവണങ്ങൾ, ലോഹങ്ങൾ, മറ്റ് ജൈവ അജൈവ വസ്തുക്കൾ എന്നിവയുൾപ്പെടെ വെള്ളത്തിൽ ലയിച്ചിരിക്കുന്ന പദാർഥങ്ങളുടെ ആകെ അളവാണ് ടിഡിഎസ്.