മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം.
പ്രതിരോധശേഷി കൂട്ടണം
മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്.
കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും
കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്.
ധാന്യങ്ങള്‍, മില്ലറ്റുകള്
ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള് എന്നിവ ഉള്‍പ്പെടുത്താം.
മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് കിഴങ്ങ് വര്‍ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വളരെ നല്ലതാണ്.
ഇലക്കറികള്‍
രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ഇലക്കറികള്‍ എല്ലാ സീസണിലും കഴിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് ശൈത്യകാലത്താണ്.
വെളുത്തുള്ളി, ഇഞ്ചി,മഞ്ഞള്‍, കറുവപ്പട്ട,ഗ്രാമ്പു, ഏലയ്ക്ക
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ശരീര താപനില വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.
പ്രോട്ടീനുകള്‍ ലഭ്യമാകാൻ
കൊഴുപ്പില്ലാത്ത പാലുത്പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകള്‍ ലഭ്യമാകാന്‍ സഹായിക്കും.
(തുടരും)
വിവരങ്ങൾ:
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.