വിശന്നിരിക്കുന്ന സമയങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി എപ്പോഴും സഹായത്തിനായി എത്താറുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിക്കഴിഞ്ഞു.
എന്നാൽ കൃത്യസമയത്ത് ഭക്ഷണം നമ്മുടെ കൈകളിലെത്തുമ്പോൾ അതിന് പിന്നിലുള്ള കാര്യങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഫുഡ് ഡെലിവറി ഏജന്റുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
ഒരു ഫുഡ് ഡെലിവറി ഏജന്റ് ഒരു കപ്പ് ചായയും ഭക്ഷണത്തിനായി ഒരു ബിസ്ക്കറ്റും കഴിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. സ്വിഗ്ഗി യൂണിഫോം ധരിച്ചയാൾ റോഡരികിലെ ഒരു സ്റ്റാളിൽ ഇരുന്നു ഒരു കപ്പ് ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കുകയാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ധാരാളം കമന്റുകൾ വന്നു. ഡെലിവറി ഏജന്റുമാർക്ക് ടിപ്പ് ചെയ്യാൻ ചിലർ നിർദ്ദേശിച്ചു. ചിലർ ഇതിനെ വളരെയധികം ക്ഷമയും പരിശ്രമവും ഉള്ള, ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ജോലി എന്നും വിശേഷിപ്പിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക