
നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കണമെന്ന ആശയത്തോട് മലയാളി യോജിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷണപദാര്‍ഥങ്ങളിലെ വിഷാംശവും മായവും രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുമോയെന്ന പേടിയും ഇതിനുപിന്നിലുണ്ട്. അമിതലാഭം പ്രതീക്ഷിച്ചാണ് വ്യവസായ കൃഷിയില്‍ വിഷപ്രയോഗം കൂടുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളിലും മായം തന്നെ. ഇതു മൂലമുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്നങ്ങള്‍ അനവധിയാണ്. ഇത് പരമാവധി കുറയ്ക്കാനായി കൃഷിയിലേക്കും നാടന്‍ വിഭവങ്ങളിലേക്കും തിരിയുന്നവരുടെ എണ്ണം കൂടുകയാണ്.
വില്പനകേന്ദ്രങ്ങളിലും നാടന്‍ വിഭവങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. വിലയും ഇതിനനുസരിച്ച് കൂടുതല്‍ ലഭിക്കും. കര്‍ഷകര്‍ക്കും ഈ അവസരം ലാഭകരമാക്കിമാറ്റാം. ഉത്പാദനം വര്‍ധിപ്പിക്കാനും മൂല്യവര്‍ധിത സംരംഭങ്ങള്‍ തുടങ്ങാനുമെല്ലാം വര്‍ധിച്ചു വരുന്ന നാടന്‍ സ്നേഹം ഉപയോഗിക്കാം.
ഇത്തരത്തില്‍ നാടന്‍ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കര്‍ഷകരെയാണ് ഇത്തവണ കവര്‍സ്റ്റോറി പരിചയപ്പെടുത്തുന്നത്.
~ഒറ്റയ്ക്കും കൂട്ടമായും നാട്ടിലെ തരിശുനിലങ്ങള്‍ പ്രയോജ നപ്പെടുത്തി കൃഷി ഊര്‍ജിതമാക്കുന്ന സുജിത്തിനും വര്‍ഷത്തില്‍ എല്ലാ ദിവസവും പച്ചക്കറി ലഭ്യമാക്കുന്ന സുനിലിനുമെല്ലാം കൃഷി ലാഭമാണ് സമ്മാനിക്കുന്നത്. നമ്മുടെ തനതു പശു ജനുസുകളെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കും പറയാനുള്ളത് നാടന്റെ നന്മകള് മത്രം.
കൃഷിപാഠമൊരുക്കി അടുത്തതലമുറയിലേക്കും നാട്ടുകൃഷി വ്യാപിപ്പിക്കുന്ന സ്കൂളുകളെക്കുറിച്ചും ഈ ലക്കം ചര്‍ച്ചചെയ്യുന്നു. ഇത്തരത്തില്‍ നാട്ടിലെ കൃഷി ഊര്‍ജിതമാക്കാന്‍ ഈ അനുഭവങ്ങള്‍ പ്രചോദനമാകട്ടെ.
ടോം ജോര്‍ജ്