മൂർഷിദാബാദ്: സ്കൂളിൽ കുട്ടികൾക്കു വിളന്പിയ ഉച്ചഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പരാതിപ്പെട്ടപ്പോൾ അധ്യാപിക പറഞ്ഞത് പുഴുക്കൾ ജീരകമെന്ന്. പശ്ചിമ ബംഗാൾ മൂർഷിദാബാദിലെ ഹാസിംപുർ പൈമ്രറി സ്കൂളിലാണു സംഭവം.
കിച്ചടിയിൽ പുഴുക്കളെ കണ്ടെത്തിയതിൽ പരാതിയുമായി രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചു. വിശദീകരണമാവശ്യപ്പെട്ട മാതാപിതാക്കളോട് കിച്ചടിയിൽ കണ്ടെത്തിയത് ജീരകമാണെന്നായിരുന്നു മറുപടിയെന്ന് നാലാം ക്ലാസ് വിദ്യാർഥിയായ രോഹിത് സിൻഹ പറഞ്ഞു.
വിഷയത്തിൽ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് രക്ഷിതാക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കുട്ടികൾക്കു നൽകുന്ന ഭക്ഷണം വളരെ മോശമാണെന്നും അധികൃതർക്ക് ഇക്കാര്യത്തിൽ ശ്രദ്ധയില്ലെന്നും അവർ കുറ്റപ്പെടുത്തി.