സ്വന്തം ലേഖകൻ
തൃശൂർ: വിശപ്പും ഭക്ഷണവും തമ്മിലാണു പ്രണയമെന്നു തിരിച്ചറിഞ്ഞ അവർ അവരെ ഒന്നിപ്പിച്ചു.
തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ സോൾ ആൻഡ് ബ്ലഡ് സെൽ കൂട്ടായ്മയാണു ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുന്പോൾ തൃശൂർ നഗരത്തിലെ വിശന്നിരിക്കുന്നവർക്ക് ആഹാരം വിളന്പി അവരെ സന്തോഷിപ്പിച്ചത്.
ഇരുനൂറോളം പൊതിച്ചോറുകളാണ് തൃശൂർ നഗരത്തിലും പരിസരങ്ങളിലും ഇവർ വിതരണം ചെയ്തത്. കൂട്ടായ്മയിലെ വോളന്റിയർമാർ തന്നെ കോളജിലെ വിദ്യാർഥികളുടെ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് നഗരത്തിലെത്തി വിതരണം നടത്തുകയായിരുന്നു.