ജനീവ: രാഷ്ട്രീയ സംഘർഷങ്ങളും കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാരണം വരും മാസങ്ങളിൽ ഇരുപതിലേറെ ലോകരാജ്യങ്ങൾ കൂടി അതിദാരിദ്യ്രത്തിലേക്കു വഴുതുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
ഇത് തടയാൻ ആഗോള സമൂഹത്തിന്റെ സജീവമായ ഇടപെടൽ ആവശ്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്നിവയുടെ അധികൃതർ വ്യക്തമാക്കി.
ഇപ്പോൾ തന്നെ ലോകത്ത് 34 മില്യൻ ആളുകൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. മരണത്തിലേക്കു നയിക്കാവുന്നത്ര പട്ടിണിയാണിത്.
യുദ്ധകലുഷിതമായ യെമൻ, തെക്കൻ സുഡാൻ, വടക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് സ്ഥിതിഗതികൾ ഏറ്റവും രൂക്ഷമായി തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ