ലണ്ടനിലെ ഒരു ശിൽപ വിദ്യാർഥിയാണ് ടാറ്റം പാർഡൻ. സമൂഹ മാധ്യമങ്ങളിൽ ടാറ്റം ഇപ്പോൾ താരമാണ്.
ടാറ്റമിന്റെപ്രവൃത്തി ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരും നിരവധിയാണ്.
ഇങ്ങനെ ചെയ്യാമോ
ടാറ്റമിന്റെ സഹോദരി ഭക്ഷണ സാധനങ്ങളെല്ലാം മോഷ്ടിച്ചു ഭക്ഷിക്കുകയാണ്. ടാറ്റം എന്തെങ്കിലും കഴിക്കാനായി ഫ്രിഡ്ജ് തുറക്കുന്പോൾ അതിൽ ഒന്നും ഉണ്ടാകില്ല.
കുറെ നാളുകളായി ഇതാണ് അവസ്ഥ. ഇതിനൊരു പരിഹാരം കാണണം എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ടും കുറച്ചു നാളായി. ഒടുവിൽ അതിനൊരു പരിഹാരം കണ്ടെത്തി.
മുളക്, മുളപ്പിച്ച ഉള്ളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ രുചികരമായ ലഘുഭക്ഷണങ്ങളായ ഡോണറ്റ്, ബിസ്ക്കറ്റ്, പേസ്ട്രി എന്നിവയാക്കി മാറ്റിക്കൊണ്ടാണ് അവളുടെ സഹോദരിക്ക് പണി കൊടുത്തിരിക്കുന്നത്!
ശിൽപ്പിയല്ലേ…
“അവൾ എന്റെ ചോക്ലേറ്റ് മുക്കിയ സ്ട്രോബെറി എടുക്കുമായിരുന്നു. അതിനാൽ ബ്രസൽസിൽ (പേസ്ട്രീ)മുളപ്പിച്ച ഉള്ളി ഒളിപ്പിക്കാനുള്ള ആദ്യത്തെ ആശയം തനിക്ക് കിട്ടിയെന്ന് ടാറ്റം ടിക് ടോക്കിൽ പലഹാരങ്ങൾ തയ്യാറാക്കുന്നതിന്റെ വീഡിയോകൾക്കാപ്പം പങ്കിട്ടിരുന്നു.
അതിൽ ഒരു മസാല മുളകും, ഒരു ബാർബൺ ബിസ്കറ്റും ഒരു ഉള്ളിയും ഡോനറ്റിനായി രൂപപ്പെടുത്തിയ ഒരു റിംഗും ഉണ്ടായിരുന്നു.
ഈ പ്രക്രിയയുടെ ഏറ്റവും പ്രയാസമേറിയ ഭാഗം നല്ലൊരു ഫുഡ് ഡൈ കളർ കണ്ടെത്തുകയെന്നതാണ്. അതുണ്ടെങ്കിൽ എനിക്ക് ഭക്ഷണ ശിൽപങ്ങൾ കഴിയുന്നത്ര യാഥാർത്ഥ്യബോധമുള്ളതാക്കാൻ കഴിയും.
പക്ഷേ മോഡലുകൾ ഉണ്ടാക്കി പെയിന്റ് ചെയ്ത് ഉണക്കിയെടുക്കാൻ പലപ്പോഴും ധാരാളം സമയം വേണ്ടി വന്നുവെന്നും ടാറ്റം പറഞ്ഞു.
അച്ഛനും പണികിട്ടി
സുഹൃത്തുക്കളെയൊന്നും ടാറ്റമിന് ഈ തട്ടിപ്പിലൂടെ പറ്റിക്കാൻ പറ്റിയിട്ടില്ല. കാരണം അവരിൽ പലരും എന്റെ വീഡിയോകൾ കണ്ടിട്ടുണ്ട്.
പക്ഷേ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് പണികിട്ടിയിരിക്കുന്ന അച്ഛനെയാണ് കണ്ടത്. ഭാഗ്യവശാൽ അച്ഛൻ ഡോണറ്റിൽ കടിച്ചില്ല.
“ഞാൻ ജോലി ചെയ്യുന്ന മേശപ്പുറത്ത് ഉപേക്ഷിക്കുന്ന ഏത് ഭക്ഷണവും ഇപ്പോൾ സംശയത്തോടെയാണ് വീട്ടിലെല്ലാവരും കാണുന്നത്.
അതിനാൽ എന്റെ വീട്ടിൽ ആരും ആദ്യം തുറന്നു നോക്കാതെ ഒന്നും കഴിക്കില്ലെന്ന് എനിക്കറിയാമെന്നും ടാറ്റം പറയുന്നു.
ക്രൂരമായ ശിക്ഷ
“ഇതുവരെ ഉണ്ടാക്കിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മുളപ്പിച്ച ഉള്ളി വെച്ച പേസ്ട്രീയാണ്. കാരണം അത് കണ്ടാൽ യാഥാർഥമാണെന്നു തോന്നുമായിരുന്നു.
അതുകൊണ്ട് തന്നെ അത് നിർമിക്കുന്നത് ഞാൻ ആസ്വദിച്ചു.ടാറ്റത്തിന്റെ വീഡിയോകൾ 20 ദശലക്ഷത്തിലധികം പേർ ഇതുവരെ കണ്ടിട്ടുണ്ട്,.
പലരും ‘ക്രൂരവും അസാധാരണവുമായ ശിക്ഷ’ എന്നാണ് ഈ പ്രവർത്തികളെ വിളിക്കുന്നത്.