സ്വന്തം ലേഖകൻ
തൃശൂർ: നാളെ സ്നേഹത്തിന്റെ നാളിൽ ആരും വിശന്നിരിക്കരുതെന്ന വേറിട്ട ചിന്തയുമായി തൃശൂർ കോഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളിലെ സോൾ ആൻഡ് ബ്ലഡ് സെൽ കൂട്ടായ്മ സ്്നേഹ ഉൗണുമായി വാലന്റൈൻസ് ഡേയിൽ നഗരത്തിലെത്തും.
ഇത്തവണത്തെ സ്നേഹം ഒരു പൊതിച്ചോറിലൂടെയാകട്ടെയെന്നാണ് ഈ കൂട്ടായ്മയിലെ വിദ്യാർഥികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഗീതം പൊഴിക്കുന്ന വാലന്റൈൻസ് കാർഡിനേക്കാളും വാടിപ്പോകുന്ന പനിനീർപൂക്കളേക്കാളും വിശക്കുന്ന ഒരു വയറിന് ഒരു പിടി അന്നം കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് ഈ കുട്ടികൾ കാണിച്ചു തരികയാണ്.
കോളജിലെ വിദ്യാർഥികൾ അവരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് നാളെ വാലന്‍ൈറൻസ് ദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലും പരിസരങ്ങളിലും തെരുവിലും മറ്റും കഴിയുന്നവർക്കായി നൽകുക.
200 പൊതിച്ചോറുകളാണ് ഇത്തരത്തിൽ തയ്യാറാക്കി വിതരണം ചെയ്യുക. കൂട്ടായ്മയിലെ വോളണ്ടിയർമാർ വിദ്യാർഥികളുടെ വീടുകളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ച് നഗരത്തിലെത്തി അത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിതരണം ചെയ്യും.
കോളജിലെ കൂടുതൽ വിദ്യാർഥികൾ സ്നേഹ ഉൗണെന്ന ആശയത്തിലേക്ക് പൊതിച്ചോറുകൾ തരാൻ സന്നദ്ധരായെങ്കിലും 200 എണ്ണമായപ്പോൾ അതിൽ കൂടുതൽ വേണ്ടെന്ന് സംഘാടകർ തീരുമാനിക്കുകയായിരുന്നു.
സാധാരണ ആഴ്ചയിൽ രണ്ടു ദിവസം ഈ കൂട്ടായ്മ കോളജിലെ വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകൾ ആക്ട്സിന്റെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിൽ എത്തിച്ചുകൊടുക്കാറുണ്ട്.
വിശന്നിരിക്കുന്നവർ വയറു നിറയെ ഭക്ഷണം കഴിഞ്ഞ് പുഞ്ചിരിക്കുന്പോഴുണ്ടാകുന്ന ഭംഗിയാണ് വാലന്‍ൈറൻസ് ദിനത്തിലെ ഏറ്റവും വലിയ സമ്മാനമെന്ന് ഈ കുട്ടികൾ പറയുന്നു.
അഭിനന്ദനങ്ങളുടെ പനിനീർപൂക്കൾ ഇവർക്കു നൽകാം….