കൊട്ടാരക്കര : കൊട്ടാരറ്റിലെ ഇറച്ചി വ്യാപാരം നടത്തുന്ന ആളുകളെ ആക്രമിച്ച് പരിക്കെല്പ്പിച്ചതിനെ തുടര്‍ന്ന് എസ് ഡി പി യുടെ അക്രമി സംഘം ആര് എസ് എസ് കാരനായ ജവാന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച്ച കാലം കൊട്ടാരക്കര മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിരോധനാജ്ഞ പിന്‍വqലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി ജെപി , ആര്‍എസ്എസ് കൊട്ടാരക്കരയില്‍ പ്രകടനം നടത്തുകയുണ്ടായി. വര്‍ഗീയതയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി ജനജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന സാഹചര്യമാണ് കൊട്ടാരക്കരയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്നതെന്നും വര്‍ഗീയ സംഘട്ടനങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ച് മുതലെടുക്കുവാന്‍ രണ്ട് വിഭാഗങ്ങളും ശ്രമിക്കുകയാണ്.
ഇത് മുളയിലെ നുള്ളി കളയുക തന്നെ വേണമെന്നും കൊട്ടാരക്കരയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് സമാധാന യോഗം വിളിക്കണമെന്നും ആക്രമങ്ങള്‍ക്ക് നേതൃത്വം നല്കു ന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിലൂടെ ആവശ്യപെട്ടു.