അഗർത്തല: പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്കു ഭക്ഷ്യവിഷബാധയേറ്റു. ബോധ്ജംഗ് ഹയർസെക്കൻഡറി സ്കൂളിലെയും മഹാറാണി തുളസിബതി സ്കൂളിലെയും വിദ്യാർഥിനികൾക്കുമാണു ഭക്ഷ്യവിഷബാധയേറ്റത്.
രണ്ട് സർക്കാർ സ്കൂളുകളിലെയും പെൺകുട്ടികൾ ഇന്ദ്രനഗർ മേഖലയിൽ ഒരു എൻജിഒ നടത്തുന്ന ഹോസ്റ്റലിലാണു താമസിക്കുന്നത്.
സ്കൂളുകളിലേക്കു പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ച എല്ലാവർക്കും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രിയിൽ ഇവരെ സന്ദർശിച്ച മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.