സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 78 വിദ്യാർഥികളെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സ്കൂളിലാണ് സംഭവം.
ജില്ലയിലെ ഭീംഗൽ പട്ടണത്തിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അത്താഴം കഴിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു.
തുടർന്ന്ഭീംഗലിലെയും നിസാമാബാദിലെയും ആശുപത്രികളിൽ 78 വിദ്യാർത്ഥികളാണ് പ്രവേശിപ്പിച്ചത്. ഇത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.