തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്; പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെന്നറിയാം…


ജീ​വി​ത​ശൈ​ലീരോ​ഗ​മാ​യ തൈ​റോ​യ്ഡ് രോ​ഗം, പ്ര​ത്യേ​കി​ച്ചും ഹൈ​പ്പോ​തൈ​റോ​യ്ഡി​സം ഇ​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ കു​റ​ഞ്ഞു വ​രി​ക​യാ​ണ്. തൈ​റോ​യ്ഡ് രോ​ഗ​മു​ള്ള​വ​ർ​ക്കു​ള്ള ഏ​ക സ​മാ​ധാ​നം മ​രു​ന്ന് മാ​ത്ര​മാ​ണെ​ന്നാ​ണ് പ​ല​രു​ടേ​യും ധാ​ര​ണ.

എ​ന്നാ​ൽ മ​രു​ന്നെ​ത്ര ക​ഴി​ച്ചി​ട്ടും മ​രു​ന്നി​ന്‍റെ അ​ള​വ് കൂ​ട്ടി ക​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത​ല്ലാ​തെ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ല.

തൈ​റോ​യ്ഡ് രോ​ഗ​ത്തി​ലും ജീ​വി​ത​ശൈ​ലിമാ​റ്റ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്ക​ണം.

ഒഴിവാക്കേണ്ട ഭക്ഷണം
സോ​യാ​ബീ​ൻ, കാ​ബേ​ജ്, ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ർ, മു​ള്ള​ങ്കി, മ​ധു​ര​ക്കി​ഴ​ങ്ങ്, നി​ല​ക്ക​ട​ല, കോ​ഫി, പാ​ൽ, മ​ദ്യം, പു​ക​വ​ലി, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ഉപയോഗിക്കാം
നേ​ർ​പ്പി​ച്ച നാ​ര​ങ്ങാ​വെ​ള്ളം, ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന വി​ധ​മു​ള്ള ഭ​ക്ഷ​ണം, ബ്ലൂ​ബെ​റി, സ്ട്രോ​ബെ​റി, ഗ്രേ​പ്സ്, കി​വി, ഓ​റ​ഞ്ച്, ഇ​ഞ്ചി, ആ​പ്പി​ൾ, മ​ഞ്ഞ​ൾ, വെ​ളു​ത്തു​ള്ളി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

മ​ത്സ്യ​വും മ​റ്റ് ക​ട​ൽ വി​ഭ​വ​ങ്ങ​ളു​മാ​ണ് തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്ക​ണം. ക​ല്ലു​പ്പ് ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

അയഡിൻ സന്പുഷ്ട ഭക്ഷണം
അ​യ​ഡി​ൻ സ​മ്പു​ഷ്ട​മാ​യ മ​ണ്ണി​ൽ വി​ള​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ, പ​ഴം, ചി​ക്ക​ൻ, മ​ത്തി,ഒ​ലി​വ് ഓ​യി​ൽ, വെ​ളി​ച്ചെ​ണ്ണ, ചെ​മ്മീ​ൻ, ഞ​ണ്ട്, കാ​ര​റ്റ്, അ​ണ്ടി​പ്പ​രി​പ്പു​ക​ൾ, സ്ട്രോ​ബ​റി, അ​രി, ഗോ​ത​മ്പ്, ബാ​ർ​ലി, ക​ട​ല, ആ​ട്ടി​റ​ച്ചി തു​ട​ങ്ങി​യ​വ അ​യ​ഡി​ൻ സ​മ്പു​ഷ്ട​
ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്.

ചെറുനാരങ്ങാനീര്
തൈറോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഖ​ക​ര​മാ​ക്കാ​ൻ ചെ​റു​നാ​ര​ങ്ങാ​നീ​ര് ചൂ​ടു​വെ​ള്ള​ത്തി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

പ​ഞ്ച​സാ​ര​യും കൃ​ത്രി​മ മ​ധു​ര​വും നി​റ​ങ്ങ​ളും കൃ​ത്രി​മ രു​ചി​യും ചേ​ർ​ത്ത ഭ​ക്ഷ​ണം, ഫാ​റ്റ് ഫ്രീ, ​ഷു​ഗ​ർ ഫ്രീ, ​ലോ ഫാ​റ്റ് തു​ട​ങ്ങി​യ ലേ​ബ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ, ക​ടു​ക്, ചോ​ളം, മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ര​ച്ചീ​നി, കാ​ബേ​ജ്, കോ​ളി ഫ്ള​വ​ർ ബ്രോ​ക്കോ​ളി തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ​ക്ക് ന​ല്ല​ത​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ലും ഇ​വ​യി​ൽ ചി​ല​തി​ന്‍റെ രു​ചി വൈ​വി​ധ്യം പ​ല​ർ​ക്കും ഒ​ഴി​വാ​ക്കാ​നാ​കി​ല്ല.

അ​തി​നാ​ൽ ക​പ്പ ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ന​ന്നാ​യി വേ​വി​ച്ച് അ​തി​നൊ​പ്പം ക​ട​ൽ​മ​ത്സ്യ​മോ ചി​ക്ക​നോ ക​റി​വ​ച്ച​തുകൂ​ടി ക​ഴി​ക്ക​ണം.​ എ​ന്നാ​ലും അ​തൊ​രു സ്ഥി​രം ഭ​ക്ഷ​ണ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മ​രു​ത്. 

Related posts

Leave a Comment