മോസ്കോ: ഫിഫ ലോകകപ്പിൽ റഷ്യയും സൗദി അറേബ്യയും കിക്കോഫ് ചെയ്യുന്നതിനു മുന്പ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാൻ മൂന്ന് അന്താരാഷ്ട്ര താരങ്ങൾ രംഗത്തുവരും.
ലോകപ്രശസ്ത സംഗീതജ്ഞൻ റോബി വില്യംസ് സ്റ്റേഡിയത്തിലെയും ലോകം മുഴുവനുമുള്ള കാണികൾക്ക് ആവേശം നൽകും. വില്യംസിനൊപ്പം റഷ്യയുടെ സ്വന്തം ക്ലാസിക്കൽ ഗായിക അയിഡ ഗാരിഫുളിനയും ചേരുന്പോൾ സംഗീതം സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കും. ഇവർക്കൊപ്പം വേദിയിൽ ബ്രസീലിന്റെ ലോകകപ്പ് ജേതാവ് റൊണാൾഡോയും എത്തും.
പ്രത്യേക ഒരു പ്രകടനത്തിനായി റഷ്യയിലേക്കു തിരിച്ചുവരുന്നതിൽ സന്തോഷവും അതോടൊപ്പം ആവേശവും ഉണ്ടെന്ന് റോബി വില്യംസ് പറഞ്ഞു. തന്റെ കരിയറിൽ ഒത്തിരി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ 80,000ത്തിലധികം കാണികൾക്കു മുന്നിലും ലോകമെന്പാടുമുള്ള ആരാധകർക്കു മുന്നിലും ഫിഫ ലോകകപ്പ് ഉദ്ഘാടനം ചെയ്യുന്നതിനു മുന്പുള്ള പ്രകടനം തന്റെ ബാല്യകാല സ്വപ്നമാണമെന്നും ആഗോള സംഗീത പ്രതിഭ പറഞ്ഞു. ഈ പ്രകടനം കാണാനായി എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം സംഗീതപ്രേമികളെയും ക്ഷണിക്കുന്നതായി അദ്ദേഹമറിയിച്ചു.
ഇത്തവണത്തെ ഉദ്ഘാടന പരിപാടികൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വ്യത്യാസത്തിലാണ് നടത്തുന്നത്. സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. കിക്കോഫിന് അരമണിക്കൂർ മുന്പായിരിക്കും സംഗീത പരിപാടികൾ. റഷ്യൻ ആരാധകർക്കായി അവരുടെ സ്വന്തം സംഗീത പ്രതിഭ അയിഡ ഗാരിഫുളിനയുമുണ്ടാകും. എന്റെ സ്വന്തം രാജ്യത്തെ ലോകകപ്പിൽ ഇത്രവലിയ ആഘോഷത്തിൽ പങ്കെടുക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് അയിഡ ഗാരിഫുളിന പറഞ്ഞു.
ഉദ്ഘാടന മത്സരം എക്കാലവും ഒരു പ്രത്യേകതയുള്ള ഒന്നാണ്. ഒരു കളിക്കാരനും ആരാധകനും എന്ന നിലയിൽ ഈ നിമിഷം എത്ര മഹത്തരമെന്ന് അറിയാനാകും. നാലു വർഷത്തെ കാത്തിരിപ്പ് അവസാനം സമീപിച്ചിരിക്കുന്നുവെന്ന സന്തോഷവും ഒപ്പം ചേരുമെന്നും റൊണാൾഡോ പറഞ്ഞു. നാലു വർഷം മുന്പു ബ്രസീലിനുണ്ടായിരുന്ന ആവേശം എത്രമാത്രമുണ്ടോ അത്രയും ആവേശം റഷ്യക്കാർക്കും