മൊ​റോ​ക്കോ ഇനിയും കാത്തിരിക്കണം; 2026 ലോ​ക​ക​പ്പ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ

മോ​സ്‌​കോ: 2026 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​ക്കോ​യും സം​യു​ക്ത​മാ​യി ന​ട​ത്തും. മൊ​റോ​ക്കോ​യെ പി​ന്ത​ള്ളി​യാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യ്ക്കു ന​റു​ക്കു​വീ​ണ​ത്. ഫി​ഫ​യു​ടെ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഫി​ഫ കോ​ണ്‍​ഗ്ര​സി​ൽ 210 ല്‍ 134 ​അം​ഗ​ങ്ങ​ൾ വ​ട​ക്കേ അ​മേ​രി​ക്ക​യെ പി​ന്തു​ണ​ച്ച​പ്പോ​ൾ മൊ​റോ​ക്കോ​യ്ക്കു 65 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഏ​ഴു രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

2026 ലെ ​ലോ​ക​ക​പ്പ് ഇ​തു​വ​രെ​യു​ള്ള​തി​ൽ വ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​നാ​കും സാ​ക്ഷ്യം വ​ഹി​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ൽ 48 രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 34 ദി​വ​സ​ങ്ങ​ളി​ലാ​യി 80 മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മെ​ക്സി​ക്കോ​യും (1970, 1986) യു​എ​സും (1994) നേ​ര​ത്തെ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു വേ​ദി​യാ​യി​ട്ടു​ണ്ട്. കാ​ന​ഡ 2015 ൽ ​വ​നി​താ ലോ​ക​ക​പ്പി​നു വേ​ദി​യാ​യി.

Related posts