കോട്ടയം: കോറോണ വൈറസിനെ പ്രതിരോധിക്കാൻ ടാപ്പിൽ കൈതൊടാതെ കാൽ ഉപയോഗിച്ചു കൈ കഴുകുവാൻ സഹായിക്കുന്ന കേരള മോഡൽ ഫുട്ട് ടാപ്പ് സാനിറ്റെസർ സ്ഥാപിച്ചിരിക്കുകയാണ് ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ്.
കാഞ്ഞിരപ്പള്ളി പൊടിമറ്റത്താണ് ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. കൈകഴുകുന്നതിനു മുന്‍പും ശേഷവും കൈകൾ ഉപയോഗിച്ചു ടാപ്പിൽ സ്പർശിക്കുന്നില്ല എന്നതാണ് ഹാൻഡ് വാഷ് വിത്ത് ഫൂട്ട്ടാപ്പിന്റെ പ്രത്യേകതയെന്നു ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു ജെ. ജോർജ് പറയുന്നു.
ഓൾ ഇന്ത്യാ പ്രഫഷണൽ കോണ്‍ഗ്രസ് കോട്ടയം ചാപ്റ്ററും പാറത്തോട് യൂത്ത് കോണ്‍ഗ്രസും ചേർന്നാണ് ലെഗ് വാഷിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.