കുഞ്ഞുകുട്ടികൾ നിക്കറിൽ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. അറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്ന കാര്യമായിട്ടാണ് അതിനെ ആളുകൾ എടുക്കുക.
എന്നാൽ മുതിർന്നിട്ടും പരസ്യമായി നിക്കറിൽ മൂത്രമൊഴിച്ചാലോ? അതൊരു സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്പിലായാലോ?
ബോവിസ്റ്റയും ഗോയാസും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. മത്സരം നിയന്ത്രിക്കുന്ന റഫറി ഡെനിസ് ഡാ സിൽവ റിബെയ്റോ സെറാഫിമാണ് ഗ്രൗണ്ടിൽ വച്ച് നിക്കറിൽ മൂത്രമൊഴിച്ചത്.
റിയോ ഡി ജനീറോയ്ക്കടുത്തുള്ള സക്വാരെമയിലെ എൽസിർ റെസെൻഡെ സ്റ്റേഡിയത്തിലാണ് വിചിത്രമായ സംഭവം. പകുതി സമയത്തിനുശേഷം കളി പുനരാരംഭിക്കുന്പോഴായിരുന്നു ഈ സംഭവം.
ആരും കാണുന്നില്ലെന്ന് കരുതിയാണ് ആശാൻ പണിയൊപ്പിച്ചത്. കിക്ക് ഓഫ് ചെയ്യുന്നതിന് മുന്പായി പന്തിലേക്കാണ് ആശാൻ സംഗതി തട്ടിവിട്ടത്.
ആരു കാണുന്നില്ലെന്ന് കരുതിയാ സംഗതി പറ്റിച്ചതെങ്കിലും കാമറ കണ്ണുകളെ പറ്റിക്കാൻ ഡാ സിൽവയ്ക്കായില്ല.
ആദ്യ പാദം 3-1ന് ബോവിസ്റ്റ വിജയിച്ചെങ്കിലും എല്ലാവരുടെയും സംസ്കാരം റഫറിയുടെ മൂത്രം ഒഴിക്കലിനെക്കുറിച്ചായിരുന്നു.