ഫ്രഞ്ച് യുവതുർക്കികൾ
ക്വാർട്ടർ ഫൈനൽ വരെ മികച്ച പ്രതിരോധമെന്ന പേരുമായെത്തിയ ഉറുഗ്വെയെ നിശ്ചിത സമയത്ത് തന്നെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് എത്തുന്നത്. മുന്നേറ്റവും മധ്യനിരയും മാത്രമല്ല പ്രതിരോധവും ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ക്വാർട്ടറിൽ ഫ്രാൻസിന്റെ പ്രകടനം. ഗോളെന്നുറച്ച പല ശ്രമങ്ങളും ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. കൈലിയൻ എംബാപ്പെയ്ക്ക് ക്വാർട്ടറിൽ ശോഭിക്കാനായില്ല.
എന്നാൽ, ആൻത്വാൻ ഗ്രീസ്മാൻ മികച്ച പ്രകടനത്തിലൂടെ മത്സരത്തിലെ താരമായി. എംബാപ്പെയും പ്രതിരോധത്തിലെ ലൂകാസ് ഹെർണാണ്ടസും കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടിരുന്നു. അതുകൊണ്ട് ഇരുവർക്കും കൂടുതൽ കരുതിയേ സെമിയിൽ ഇറങ്ങാനാകൂ. ഗ്രീസ്മാൻ ഫോമിൽ തുടരുന്നതുകൊണ്ട് മുൻനിരയിൽ ഒളിവർ ഗിരു ഇതുവരെ ഗോൾ നേടാത്തത് ദിദിയെ ദെഷാംപ്സിനു വലിയ തലവേദനയാകുന്നില്ല.
ഫ്രാൻസ്
ഫിഫ റാങ്ക്: 7
ലോകകപ്പിൽ: 15-ാം തവണ
മികച്ച പ്രകടനം:
1998ൽ ജേതാക്കൾ
സെമി ഫൈനൽ: 1958, 1982, 1986, 1998, 2006, 2018
സുവർണ ബെൽജിയം
ബെൽജിയവും ഒട്ടും മോശമല്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നിരയാണു ബെൽജിയത്തിനുള്ളത്. ഓരോ മത്സരം കഴിയുന്പോഴും പ്രകടനം മികവിലെത്തിക്കൊണ്ടിരിക്കുന്ന ു.കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ബ്രസീലിനെ തകർത്താണ് ബെൽജിയം സെമി ഫൈനലിലെത്തിയത്.
പ്രീക്വാർട്ടറിൽ ജപ്പാനെതിരേ കണ്ട ബെൽജിയം ആയിരുന്നില്ല ക്വാർട്ടറിൽ ബ്രസീലിനെതിരേ കണ്ടത്. പ്രതിരോധം കൂടുതൽ മികവിലെത്തി. സുവർണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ബെൽജിയത്തിന്റെ കരുത്ത്. ഓരോ പൊസിഷനിലും കളിക്കാൻ മികച്ചതാരങ്ങളുമുണ്ട്. അവരെല്ലാം ഫോമിലുമാണ്. ഗോൾകീപ്പർ തിബോ കൂർട്ട്വോ ബ്രസീലിനെതിരേ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ മുന്നേറ്റത്തിന് നിർണായക പങ്കുവഹിച്ച പ്രതിരോധത്തിലെ തോമസ് മ്യൂണിയേയ്ക്കു സസ്പെൻഷനെത്തുർന്ന് നാളെ ഇറങ്ങാനാവില്ല.
ബെൽജിയം
ഫിഫ റാങ്ക്: 3
ലോകകപ്പിൽ: 13-ാം തവണ
മികച്ച പ്രകടനം:
1986ൽ നാലാം സ്ഥാനം
സെമി ഫൈനൽ: 1986, 2018
കപ്പടിക്കാൻ ഇംഗ്ലണ്ട്
ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ഒഴികെ ഇംഗ്ലണ്ടിന് ഇതുവരെ കിട്ടിയിരിക്കുന്ന എതിരാളികളെല്ലാം താര്യതമ്യേന ദുര്‍ബലരായിരുന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയതോടെ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ന്നിരിക്കുകയാണ്. സെറ്റ്പീസുകള്‍ ഗോളാക്കുന്നതില്‍ ഇംഗ്ലണ്ട് മികവ് പുറത്തെടുക്കുന്നുണ്ട്.
നേടിയ 11 ഗോളില്‍ എട്ടെണ്ണവും സെറ്റ്പീസുകളിലൂടെയായിരുന്നു. എന്നാല്‍ തുറന്ന അവസരങ്ങളില്‍ പോലും ഗോളടിക്കാനുള്ള പോരായ്മ ആ ടീമിനെ വലയ്ക്കുന്നുണ്ട്. ഏതു മേഖലയിലും മികച്ച ഒരു കൂട്ടം കളിക്കാരുള്ളതാണ് ഇംഗ്ലണ്ടിന്റെ ശക്തി.
മുന്നേറ്റത്തില്‍ ഹാരി കെയ്നും റഹീം സ്റ്റെര്‍ലിംഗും മികച്ച ഒത്തിണക്കം പുലര്‍ത്തുന്നുണ്ട്. മധ്യനിരയില്‍ ഡെലെ അലി, ജെസെ ലിന്‍ഗാര്‍ഡ്, കെയ്റോണ്‍ ട്രിപ്പര്‍, ആഷ്ലി യംഗ് എന്നിവരും പ്രതിരോധക്കാരും ഫോമിലാണ്. ഇംഗ്ലണ്ട് നേടിയ ഗോളില്‍ മൂന്നെണ്ണം പ്രതിരോധത്തിലെ ജോണ്‍ സ്റ്റോണ്‍സും ഹാരി മഗ്വെയറും നേടിയതാണ്. മധ്യനിരയില്‍നിന്നും ഇംഗ്ലണ്ടിനു ഗോള്‍ ലഭിക്കുന്നുണ്ട്.
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മിന്നുന്ന പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് ഗോള്‍ വലയ്ക്ക് മുന്നില്‍ നടത്തുന്ന പ്രകടനം ഇംഗ്ലണ്ടിന് ആശ്വാസമാകുന്നു. ഇതിനൊപ്പം പിക്ഫോര്‍ഡിന് കൈക്ക് പരിക്കേറ്റതില്‍ ഇംഗ്ലണ്ടിന് ആശങ്കയുണ്ട്.
ഇംഗ്ലണ്ട്
ഫിഫ റാങ്ക്്: 12
ലോകകപ്പില്‍: 15-ാം തവണ
മികച്ച പ്രകടനം:
1966ല്‍ ജേതാക്കള്‍
സെമി ഫൈനല്‍:
1966, 1990, 2018
ചരിത്രത്തിനായി ക്രൊയേഷ്യ
ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയാണ് ഇപ്പോഴത്തെ ടീമെന്നു പറയാം. മികച്ച കളിക്കാരുടെ ഒരു സംഘമാണുള്ളത്. ടീമിലെ പകുതിയിലേറെപ്പേരും യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിച്ച് പ്രതിഭ തെളിയിച്ചവരാണ്. അവരെല്ലാം ആ ലീഗുകളിലെ പ്രധാനപ്പെട്ടവരും.
ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ശക്തമായി പോരാടിയാണ് സെമിയിലെത്തിയിരിക്കുന്നത്. 1998നുശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് നോക്കൗട്ടിലെത്തിയപ്പോള്‍ കുറഞ്ഞതുപോലെ തോന്നി.
എന്നാല്‍ പോരാടാനുള്ള മികവ് ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു പ്രകടനങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിനോടും ക്വാര്‍ട്ടറില്‍ റഷ്യയോടും പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് ക്രൊയേഷ്യയെത്തിയത്. രണ്ടു മത്സരവും ഷൂട്ടൗട്ടിലേക്കു കടക്കുകയും ചെയ്തു. ഒരു ലോകകപ്പില്‍ രണ്ടു പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ ജയിച്ച രണ്ടാമത്തെ ടീമാണ് ക്രൊയേഷ്യ.
ഇതിനുമുമ്പ് 1990ല്‍ അര്‍ജന്റീന മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ച് രണ്ടു മത്സരങ്ങളിലും തിളങ്ങി. റഷ്യക്കെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റിട്ടും സുബാസിച്ച് ഷൂട്ടൗട്ടില്‍ ഉള്‍പ്പെടെ മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തി. ടീമിലെ മികച്ച താരങ്ങളായ റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചും മരിയോ മാന്‍സുകിച്ചും ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷകള്‍.
ക്രൊയേഷ്യ
ഫിഫ റാങ്ക് : 20
ലോകകപ്പില്‍: 5-ാം തവണ
മികച്ച പ്രകടനം:
1998ല്‍ മൂന്നാം സ്ഥാനം
സെമിഫൈനൽ: 1998, 2018.