മാഡ്രിഡ്: കിംഗ്സ് കപ്പ് സെമി ആദ്യപാദത്തിൽ ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത് ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ലൂയി സുവാരസിന്റെയും ലയണൽ മെസിയുടേയും ഗോളിലാണ് നിലവിലെ ചാന്പ്യൻമാരായ ബാഴ്സ ജയിച്ചുകയറിയത്. ആദ്യ പകുതിയിലായിരുന്നു ബാഴ്സയുടെ രണ്ടു ഗോളുകളും.
സുവാരസ് ഏഴാം മിനിറ്റിലും മെസി 33 ആം മിനിറ്റിലും മാഡ്രിഡ് പോസ്റ്റിൽ പന്തെത്തിച്ചു. അന്റോണിയോ ഗ്രീസ്മാൻ അത് ലറ്റികോയുടെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പാദം വരുന്ന ചൊവ്വാഴ്ച ബാഴ്സയുടെ തട്ടകമായ ക്യാന്പ് നൂവിലാണ്.