മോസ്കോ: അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് കനത്ത സുരക്ഷാവലയത്തിലാ യിരിക്കുമെന്ന് സൂചന. റഷ്യൻ ഫുട്ബോൾ യൂണിയൻ തലവൻ വ്ളാദിമിർ മാർകിൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ആരംഭത്തിനു മുൻപുമുതൽ പൊതുസ്ഥലങ്ങളിലടക്കം കർശന സുരക്ഷ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും തുല്യമായ രീതിയിൽ സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്- മാർകിൻ പറഞ്ഞു.സുരക്ഷാ കാര്യങ്ങൾക്കായി പ്രത്യേകം തയാറെടുപ്പുകളാണ് നടക്കുന്നത്.
ഔദ്യോഗിക സുരക്ഷാ വിഭാഗത്തിനു പുറമേ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും താരങ്ങൾ താമസിക്കുന്ന ഹോട്ടലുകളടക്കം കർശന സുരക്ഷാവലയത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ജൂൺ-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. പത്തിലേറെ വേദികളിലാണ്
ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്.