മനാമ: 2026ലെ ഫുട്ബോള്‍ ലോകകപ്പിൽ ഇന്ത്യ കളിക്കുമോ ആഞ്ഞുപിടിച്ചാൽ ലോകറാങ്കിംഗിൽ 100-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ലോകകപ്പ് കളിക്കാൻ സാധിക്കും. 2026ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ഇന്ത്യക്കും കളിക്കാമെന്ന സാഹചര്യം ഉരുത്തിരിയുന്നത്. 2026 ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആയാണ് ഉയര്‍ത്തിയത്.
ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ നേട്ടം ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കുമാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ടീമുകളുടെ എണ്ണം നാലരയില്‍ നിന്ന് എട്ടായി ഉയരുമ്പോള്‍ ആഫ്രിക്കന്‍ ടീമുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ഒന്‍പതായി മാറും.
മനാമയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ടീമുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. യൂറോപ്പിൽനിന്നുള്ള ടീമുകളുടെ എണ്ണം 16 ആയി ഉയരും നിലവിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്.
നാലര സ്ഥാനങ്ങള്‍ ഉണ്ടായിരുന്ന ലാറ്റിനമേരിക്ക, കോൺകാകാഫ് മേഖലകൾക്ക് ആറു ടീമുകളെ വീതം എത്തിക്കാം. അതേസമയം അര സ്ഥാനമുണ്ടായിരുന്നു ഓഷ്യാനിയക്കാര്ക്കു അത് ഒരു ടീമിന്റെ പങ്കാളിത്തമായി വര്‍ധനയുണ്ടാകും തുടര്‍ന്ന് വേണ്ടിവരുന്ന രണ്ടു ടീമുകളെ പ്ലേ ഓഫ് മത്സരങ്ങളിൽനിന്ന് കണ്ടെത്തും. പ്രാഥമികഘട്ട മത്സരങ്ങളെ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് ആലോചന.
ഓരോ ഗ്രൂപ്പില്‍നിന്നും കൂടുതല്‍ പോയന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറിലെത്തും. പ്രീക്വാര്‍ട്ടര്‍ മുതല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് നോക്കൗട്ടായിരിക്കും. ഇപ്പോള്‍ 32 ടീമുകളാണ് ലോകകപ്പിന്റെ അന്തിമറൗണ്ടില്‍ മത്സരിക്കുന്നത്. 1998 ലോകകപ്പ് മുതലാണ് 32 ടീമുകള്‍ എന്ന് തീരുമാനിച്ചത്. നാലു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടുടീമുകള്‍ വീതം പ്രീക്വാര്ട്ടറിലെത്തുന്നു. പ്രീക്വാര്‍ട്ടര്‍ മുതല്‍ തോല്‍ക്കുന്ന ടീം പുറത്താകും.