സൂറിച്ച്: 2022 ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ഖത്തർ ഫിഫയ്ക്ക് 400 മില്യൻ ഡോളർ (2792 കോടി രൂപ) നിയമവിരുദ്ധമായി നൽകിയെന്ന് വെളിപ്പെടുത്തൽ. 3350 കോടി രൂപ കൂടി നല്‍കാമെന്ന വാഗ്ദാനവും പുറത്തുവന്നിട്ടുണ്ട്.
ഖത്തർ സർക്കാരിന്റെ കീഴിലുള്ള അൽ ജസീറ ടെലിവിഷനാണ് ടിവി കോണ്ട്രാക്റ്റിന്റെ മറവിൽ രഹസ്യ ഇടപാട് നടത്തിയതെന്നും ആരോപണമുണ്ട്. 2022ലെ ലോകകപ്പ് നടത്തിപ്പിനുള്ള അവകാശം ഖത്തറിനു ലഭിച്ചാൽ 698 കോടി രൂപയാണ് ഫീസ് ഇനത്തിൽ ഉറപ്പു നൽകിയിരുന്നത്. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
ഖത്തറിൽ നിന്നും കോഴ വാങ്ങിയാണ് ഫിഫ തലവനായിരുന്ന ജോസഫ് സെപ് ബ്ലാറ്റർ വേദി അനുവദിച്ചതെന്ന ആരോപണത്തിൽ ഫുട്ബോൾ ലോകം ആടിയുലഞ്ഞിരുന്നു. കോഴ വാങ്ങിയെന്ന തെളിവിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും ബ്ലാറ്റർക്ക് പടിയിറങ്ങേണ്ടിവന്നു.
ജോസ് കുന്പിളുവേലിൽ