സൂറിച്ച്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍. ഇതു മൂന്നാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്. ബാഴ്സലോണയുടെ ലയണല്‍ മെസി, യുവന്റസിന്റെ ജിയാന്‍ലൂയിജി ബഫണ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.
റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതാണ് അദ്ദേഹത്തിനു നേട്ടമായത്. ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരേ രണ്ടു പാദങ്ങളിലുമായി അഞ്ചു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരേയും ഫൈനലില്‍ യുവന്റസിനെതിരേയും റൊണാള്‍ഡോ തിളങ്ങി.
യുവേഫയിലെ 55 അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് വിജയിയെ തീരുമാനിച്ചത്. വനിതകളുടെ മികച്ച താരം ഹോളണ്ടിന്റെ ലീകെ മാര്‍ട്ടെന്‍സാണ്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി
സൂറിച്ച്: ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ടോട്ടനം ഹോട്സ്പര്‍ എന്നിവയടങ്ങിയ ഗ്രൂപ്പ് എച്ച് മരണഗ്രൂപ്പാണ്. ചെല്‍സി, അത്ലറ്റിക്കോ മാഡ്രിഡ്, റോമ എന്നിവയടങ്ങിയ ഗ്രൂപ്പ് സിയിലും മത്സരം കടുക്കും.
ഗ്രൂപ്പ് എ- ബെന്‍ഫിക, മാഞ്ചസറ്റര്‍ യുണൈറ്റഡ്, ബാസല്‍, സിഎസ്കെ മോസ്കോ
ഗ്രൂപ്പ് ബി-ബയേണ്‍ മ്യൂണിക്, പാരി സാന്‍ ഷെര്‍മയിന്‍, ആന്ഡെര്ലെച്റ്റ്, സെല്‍റ്റിക്
ഗ്രൂപ്പ് സി- ചെല്‍സി, അത്ലറ്റിക്കോ മാഡ്രിഡ്, റോമ, ക്വാരാബാഗ്
ഗ്രൂപ്പ് ഡി- യുവന്റസ്, ബാഴ്സലോണ, ഒളിമ്പിയാക്കസ്, സ്പോര്‍ടിംഗ് ലിസ്ബണ്‍
ഗ്രൂപ്പ് ഇ-സ്പാര്‍ടക് മോസ്കോ, സെവിയ്യ, ലിവര്‍പൂള്‍, മാരിബര്‍
ഗ്രൂപ്പ് എഫ്- ഷാക്തര്‍ ഡോണെറ്റ്സ്ക്, മാഞ്ചസ്റ്റര്‍ സിറ്റി, നാപോളി, ഫെയെനൂര്‍ദ്
ഗ്രൂപ്പ് ജി-മോണക്കോ, പോര്‍ട്ടോ, ബെസിക്റ്റാസ്, ലീപ്സിഗ്
ഗ്രൂപ്പ് എച്ച്- റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ടോട്ടനം, അപോല് നികോസിയ