ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു. മികച്ച കളിക്കാരെ കണ്ടെത്താന്‍ രാജ്യത്ത് അഞ്ച് സോണുകള്‍ തിരിച്ചു ടാലന്റ് ഹണ്ട് നടത്തുമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇന്ത്യയെ ഫുട്ബോളിലെ പവര്ഹൗസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാലന്റ് ഹണ്ടിനുള്ള പണം ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.