കൊച്ചി: ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഐബിഎസ്എ) ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആദ്യ കളിയിൽ ജയം. ഗ്രൂപ്പ് ബിയിൽ ഓസ്ട്രിയയ്ക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ ജയം.
ഇന്ത്യക്കുവേണ്ടി അക്ഷര റാണയാണ് വിജയ ഗോൾ നേടിയത്. ഇതോടെ വനിതാ ലോക കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 12 വയസുകാരിയായ അക്ഷര. ഇന്ന് അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.