ആലുവ: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കോയമ്പത്തൂർ കെപിഎംഎം സ്കൂളിനെ ഏകപക്ഷീയമായ ആറു ഗോളിന് പരാജയപ്പെടുത്തി തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ ഫൈനലിൽ പ്രവേശിച്ചു.
മലപ്പുറം ചേലാമ്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ നേരിടുന്നത്. ഇന്ന് വൈകിട്ട് നാലിന് വെറ്ററൻസ് വിഭാഗത്തിൽ ലൂസേഴ്സ് ഫൈനലിൽ വടുതല ഡോൺ ബോസ്കോയും ഫോർട്ട്കൊച്ചി വെറ്ററൻസും മത്സരിക്കും.
അഞ്ചിന് വെറ്ററൻസ് ഫൈനൽ മത്സരത്തിൽ എറണാകുളം വെറ്ററൻസും പെരുമ്പാവൂർ വെറ്ററൻസും മാറ്റുരയ്ക്കും.