ഫുട്ബോളില്‍ അപകടങ്ങള്‍ സന്തതസഹചാരിയാണ്. എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാം. മൈതാനത്ത് മരിച്ചുവീണവര്‍ നിരവധിയാണ്. അത്തരത്തിലൊരു അപകടമാണ്. ചൈനീസ് സൂപ്പര്‍ ലീഗിലും സംഭവിച്ചത്. ഷാങ്ഹായ് ഷെന്ഹുവയും ഷാങ്ഹായ് സിപ്ജുമായുള്ള മത്സരത്തിനിടെയായിരുന്നു ഈ അപകടം. ഷെന്‍ഹുവയുടെ സെനഗല്‍ താരം ഡെംബാ ബായുടെ കാലാണ് എതിര്‍താരവുമായി കൂട്ടിയിടിച്ച് ഒടിഞ്ഞു തൂങ്ങിയത്. ഒടിഞ്ഞ കാല് തൂങ്ങുന്ന ദൃശ്യങ്ങള്‍ ഭീകരമാണ്.
പരിക്കേറ്റയുടനെ ബായെ ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെന്നും ഡെംബ ബായ്ക്ക് തന്റെ ഫുട്ബോള്‍ കരിയര്‍ തുടരാനാകില്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. 31കാരനായ ഡെംബ ബാ ഇംഗ്ലീഷ് പ്രിമയര്‍ ലീഗില്‍ ചെല്‍സി, ന്യൂകാസില്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2015ലാണ് ബാ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയത്. പരിക്കിന്റെ ഭീകരദൃശ്യങ്ങള്‍ കാണാം (മുന്നറിയിപ്പ്: മനസ് ദുര്‍ബലമായവര്‍ കാണരുത്)