കൊല്ലം :സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫിന്റെ രജിസ്ട്രേഷന് 25 വരെ നീട്ടി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവര്ക്കായാണ് ദീര്‍ഘിപ്പിച്ചത്.
2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂണിഫോം, കിറ്റ്, പോഷകാഹാരം, പരിശീലന ഉപകരണങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവ ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെട്ടിക്കവല സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ് ജില്ലാതല പദ്ധതി നടപ്പിലാക്കുക. വിശദ വിവരങ്ങള്‍ക്ക് 9400990330 നമ്പരില്‍ ബന്ധപ്പെടണം.