കൊച്ചി: ഒഡീഷയില കട്ടക്കിൽ 30ന് ആരംഭിക്കുന്ന ഡോ. ബി.സി. റോയ് ട്രോഫി ജൂണിയർ നാഷണൽ ചാന്പ്യൻഷിപ്പിൽ കേരള ടീമിനെ കെ.പി. ശരത് നയിക്കും. ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണു കേരളം. ഡിസംബർ ഒന്നിനു കേരളം ഛത്തീസ്ഗഡിനെ നേരിടും. ആദിത്യൻ (കോഴിക്കോട്), പി. മുഹമ്മദ് ഫൈസ് (മലപ്പുറം), പി.ആർ. ശ്രീജിത് (കോട്ടയം) എന്നിവരാണു ഗോൾ കീപ്പർമാർ.
അബ്ദുൾ വാഹിദ് (കോഴിക്കോട്), ജി. അഭിജിത് (പാലക്കാട്), എം. അതുൽ ഗണേഷ് (കാസർഗോഡ്), രാഹുൽ രഞ്ജിത് (പത്തനംതിട്ട), കെ.പി. ശരത് (തൃശൂർ), പി. വിവേക് (കോഴിക്കോട്) എന്നിവരാണു പ്രതിരോധനിരയിലുള്ളത്. എൻ. ആഷിക്, പി. ജിഷ്ണു (പത്തനംതിട്ട), ടി.ടി. ജോസ് ജീവൻ (എറണാകുളം), നജീബ് (വയനാട്), ടി.എസ്. ഷാഗിൽ (തൃശൂർ) എന്നിവർ മധ്യനിരയിൽ ഉൾപ്പെടുന്നു.
പി.എ. അഭിജിത് (തൃശൂർ), എൻ. അനന്തു (കോഴിക്കോട്), ഹാറുണ്‍ ദിൽഷാദ് (മലപ്പുറം), ജോഷ്വ എം. ജോഷി (ഇടുക്കി), എം. മുഹമ്മദ് സഫ്നാദ് (വയനാട്), പി. അക്മാൽ ഷാൻ (മലപ്പുറം) എന്നിവരാണു മുന്നേറ്റനിരയിൽ. സോളി സേവ്യറാണ് (എറണാകുളം) കോച്ച്. സി.എ.സ്. മാമ്മൻ (അസി. കോച്ച്), പി.എഫ്. ഡേവിഡ് (മാനേജർ), എം.എൽ. അലോഷ്യസ് (ഫിസിയോ) എന്നിവരാണു മറ്റു ഒഫീഷ്യലുകൾ.