തന്റെ പ്രിയപ്പെട്ട ഫുട്ബോൾ ടീമിന്റെ കളി കാണാമല്ലോ എന്നുകരുതിയാണ് അയാൾ തുർക്കിയിലെ ഡെനിസ്ലിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലുള്ളത്. അപ്പോഴാണ് തനിക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകാത്തവിധം ഒരു വർഷത്തെ വിലക്കുള്ള കാര്യം ഓർമയിൽ വന്നത്. മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥർ അയാൾ അകത്തു കയറാതെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
മത്സരം കാണണമെന്നു കരുതി ഇറങ്ങിയതാണ്. അപ്പോൾ കണ്ടിട്ടേയുള്ളൂ എന്ന് അയാളും കരുതിയിട്ടുണ്ടാവണം! ഒരു ക്രെയിൻ വാടകയ്ക്കെടുത്ത് തന്റെ പ്രിയപ്പെട്ട ടീം ആയ ഡെനിസ്ലിസ്പോറിന്റെ പച്ചയും കറുപ്പും നിറങ്ങളിലുള്ള കൊടിയും പിടിച്ച് സ്റ്റേഡിയത്തിനു പുറത്തെത്തി. ക്രെയിൻ ഉപയോഗിച്ച് സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നു നിന്ന് കളി മുഴുവൻ കാണുകയും ചെയ്തു.
മത്സരം ഏറെക്കുറെ പൂർത്തിയായശേഷം പോലീസ് ഇയാളെ അന്വേഷണവിധേയമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാൾ ആരാണെന്നോ എങ്ങനുള്ള വ്യക്തിയാണെന്നോ പുറത്തു വിട്ടിട്ടില്ല.