ഫു​ട്‌​ബോ​ള്‍ പൂ​ര​ത്തി​ന് ഇ​ന്ന് കി​ക്കോ​ഫ്; നാ​ല് വേ​ദി,33 മ​ത്സ​ര​ങ്ങ​ള്‍


കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഫു​ട്‌​ബോ​ള്‍ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ച്ചി​യി​ല്‍ കി​ക്കോ​ഫ്. പ്ര​ഥ​മ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫോ​ഴ്‌​സ കൊ​ച്ചി മ​ല​പ്പു​റം എ​ഫ്‌​സി​യെ നേ​രി​ടും. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കി​ട്ട് ഏ​ഴി​ന് വ​ര്‍​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ലീ​ഗ് ഉ​ണ​രും. ജാ​ക്വ​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, ശി​വ​മ​ണി, ഡാ​ബ്‌​സി, സ്റ്റീ​ഫ​ന്‍, ഫെ​ജോ, ഡി​ജെ ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ലാ​വി​രു​ന്നൊ​രു​ക്കും.

രാ​ത്രി എ​ട്ടി​നാ​ണ് ആ​ദ്യ​മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്. സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഫ​സ്റ്റി​ലും ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലും ത​ത്സ​മ​യം കാ​ണാം.ഫ്രാ​ഞ്ചൈ​സി ഫോ​ര്‍​മാ​റ്റി​ല്‍ കേ​ര​ള​ത്തി​ലെ ആ​റ് ന​ഗ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​റ് ടീ​മു​ക​ളാ​ണ് ലീ​ഗി​ല്‍ പ​ന്തു ത​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്‌​സി, ഫോ​ഴ്‌​സ കൊ​ച്ചി എ​ഫ്‌​സി, തൃ​ശൂ​ര്‍ മാ​ജി​ക്ക് എ​ഫ്‌​സി, മ​ല​പ്പു​റം എ​ഫ്‌​സി, കാ​ലി​ക്ക​റ്റ് എ​ഫ്‌​സി, ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി എ​ന്നി​വ​യാ​ണ് പ്ര​ഥ​മ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍. ര​ണ്ട് മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ലീ​ഗി​ല്‍ ആ​റ് ടീ​മു​ക​ളും ഹോം ​എ​വേ ക്ര​മ​ത്തി​ല്‍ ഏ​റ്റു​മു​ട്ടും.

വി​ജ​യി​ക​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യും, റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് 50 ല​ക്ഷം രൂ​പ​യും പ്രൈ​സ്മ​ണി ന​ല്‍​കും. 33 മ​ത്സ​ര​ങ്ങ​ളാ​ണ് ലീ​ഗി​ലു​ണ്ടാ​വു​ക. വൈ​കി​ട്ട് ഏ​ഴി​നാ​ണ് നാ​ളെ മു​ത​ല്‍ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും കി​ക്കോ​ഫ്. പ​ത്ത് റൗ​ണ്ടു​ക​ളാ​യാ​ണ് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ള്‍.

ന​വം​ബ​ര്‍ അ​ഞ്ചി​നും ആ​റി​നും സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും 10ന് ​ഫൈ​ന​ല്‍ മ​ത്സ​രം കൊ​ച്ചി​യി​ലും ന​ട​ക്കും. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ള്‍​ക്കും കേ​ര​ള​ത്തി​ന്‍റെ ക​ളി​ക്കാ​ര്‍​ക്കു​മൊ​പ്പം വി​ദേ​ശ താ​ര​ങ്ങ​ളും സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ബൂ​ട്ട​ണി​യും.

നാ​ല് വേ​ദി,33 മ​ത്സ​ര​ങ്ങ​ള്‍

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം, തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ്‌​റ്റേ​ഡി​യം, മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും 11 ക​ളി​വീ​ത​വും കൊ​ച്ചി​യി​ല്‍ ആ​റും തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ചും മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി ഏ​ഴി​ന് (ടീം, ​തീ​യ​തി, വേ​ദി എ​ന്ന ക്ര​മ​ത്തി​ല്‍)
തൃ​ശൂ​ര്‍-​ക​ണ്ണൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 9, മ​ല​പ്പു​റം)

കാ​ലി​ക്ക​റ്റ്-​തി​രു​വ​ന​ന്ത​പു​രം (സെ​പ്റ്റം​ബ​ര്‍ 10, കോ​ഴി​ക്കോ​ട്)

ക​ണ്ണൂ​ര്‍-​കൊ​ച്ചി (സെ​പ്റ്റം​ബ​ര്‍ 13, കോ​ഴി​ക്കോ​ട്)

മ​ല​പ്പു​റം-​കാ​ലി​ക്ക​റ്റ് (സെ​പ്റ്റം​ബ​ര്‍ 14, മ​ല​പ്പു​റം)

തി​രു​വ​ന​ന്ത​പു​രം-​തൃ​ശൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 16, തി​രു​വ​ന​ന്ത​പു​രം)

കാ​ലി​ക്ക​റ്റ്-​കൊ​ച്ചി (സെ​പ്റ്റം​ബ​ര്‍ 18, കോ​ഴി​ക്കോ​ട്)

മ​ല​പ്പു​റം-​തൃ​ശൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 20, മ​ല​പ്പു​റം)

തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 21, തി​രു​വ​ന​ന്ത​പു​രം)

മ​ല​പ്പു​റം-​ക​ണ്ണൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 25, മ​ല​പ്പു​റം)

കൊ​ച്ചി-​തി​രു​വ​ന​ന്ത​പു​രം (സെ​പ്റ്റം​ബ​ര്‍ 27, കൊ​ച്ചി)

കാ​ലി​ക്ക​റ്റ്-​ക​ണ്ണൂ​ര്‍ (സെ​പ്റ്റം​ബ​ര്‍ 28, കോ​ഴി​ക്കോ​ട്)

തൃ​ശൂ​ര്‍-​കൊ​ച്ചി (ഒ​ക്ടോ​ബ​ര്‍ 1, മ​ല​പ്പു​റം)

തി​രു​വ​ന​ന്ത​പു​രം-​മ​ല​പ്പു​റം (ഒ​ക്ടോ​ബ​ര്‍ 2, തി​രു​വ​ന​ന്ത​പു​രം)

ക​ണ്ണൂ​ര്‍-​തൃ​ശൂ​ര്‍ (ഒ​ക്ടോ​ബ​ര്‍ 5, കോ​ഴി​ക്കോ​ട്)

തി​രു​വ​ന​ന്ത​പു​രം-​കാ​ലി​ക്ക​റ്റ് (ഒ​ക്ടോ​ബ​ര്‍ 6, തി​രു​വ​ന​ന്ത​പു​രം)

മ​ല​പ്പു​റം-​കൊ​ച്ചി (ഒ​ക്ടോ​ബ​ര്‍ 9, മ​ല​പ്പു​റം)

തൃ​ശൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം (ഒ​ക്ടോ​ബ​ര്‍ 11, മ​ല​പ്പു​റം)

കാ​ലി​ക്ക​റ്റ്-​മ​ല​പ്പു​റം (ഒ​ക്ടോ​ബ​ര്‍ 12, കോ​ഴി​ക്കോ​ട്)

കൊ​ച്ചി-​ക​ണ്ണൂ​ര്‍ (ഒ​ക്ടോ​ബ​ര്‍ 13, കൊ​ച്ചി)

തൃ​ശൂ​ര്‍-​മ​ല​പ്പു​റം (ഒ​ക്ടോ​ബ​ര്‍ 18, മ​ല​പ്പു​റം)

ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം (ഒ​ക്ടോ​ബ​ര്‍ 19, കോ​ഴി​ക്കോ​ട്)

കൊ​ച്ചി-​കാ​ലി​ക്ക​റ്റ് (ഒ​ക്ടോ​ബ​ര്‍ 20, കൊ​ച്ചി)

തി​രു​വ​ന​ന്ത​പു​രം-​കൊ​ച്ചി (ഒ​ക്ടോ​ബ​ര്‍ 25, തി​രു​വ​ന​ന്ത​പു​രം)

തൃ​ശൂ​ര്‍-​കാ​ലി​ക്ക​റ്റ് (ഒ​ക്ടോ​ബ​ര്‍ 26, മ​ല​പ്പു​റം)

ക​ണ്ണൂ​ര്‍-​മ​ല​പ്പു​റം (ഒ​ക്ടോ​ബ​ര്‍ 27, കോ​ഴി​ക്കോ​ട്)

കൊ​ച്ചി-​തൃ​ശൂ​ര്‍ (ഒ​ക്ടോ​ബ​ര്‍ 29, കൊ​ച്ചി)

ക​ണ്ണൂ​ര്‍-​കാ​ലി​ക്ക​റ്റ് (ഒ​ക്ടോ​ബ​ര്‍ 31, കോ​ഴി​ക്കോ​ട്)

മ​ല​പ്പു​റം-(​തി​രു​വ​ന​ന്ത​പു​രം ന​വം​ബ​ര്‍ 1, മ​ല​പ്പു​റം)

സെ​മി​ഫൈ​ന​ല്‍
സെ​മി1 ന​വം​ബ​ര്‍ 5, കോ​ഴി​ക്കോ​ട്
സെ​മി2 ന​വം​ബ​ര്‍ 6, മ​ല​പ്പു​റം
ഫൈ​ന​ല്‍
ന​വം​ബ​ര്‍ 10, കൊ​ച്ചി

Related posts

Leave a Comment