മാന്നാർ: ഫുട്ബോൾ ലോകകപ്പ് എന്നും ഓർമിക്കാനായി പങ്കെടുത്ത രാജ്യങ്ങളുടെ പേരിൽ ഒരോ മരങ്ങൾ നട്ട് മാതൃകയായിരി ക്കുകയാണ് പരുമലയിലെ ഒരു പറ്റം യുവാ ക്കൾ.
കാടുകയറി കിടന്ന പരുമല പള്ളി-പനയ ന്നാർ കാവ് റോഡിന്റെ ഇരുവശവും വൃത്തി യാക്കി കാടും മാലിന്യങ്ങളും നീക്കം ചെയ് ത ശേഷമാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത്. ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങളെ എക്കാലവും ഓർമിക്കുവാൻ വേണ്ടി ഒരോ മരങ്ങൾക്കും ഒരോ രാജ്യങ്ങളുടെ പേരും നൽകി.
റന്പൂട്ടാൻ, മാവ്, പുളി, പ്ലാവ്, ഓമ, ഞാവൽ, കറിവേപ്പ്, നാരകം, പേര, ആത്ത, മുള്ളാത്ത, ലക്ഷ്മിത്തരൂ തുടങ്ങി 32 മരങ്ങളാണ് നട്ടിരി ക്കുന്നത്. അർജന്റീന, ബ്രസീൽ, പോർച്ചു ഗൽ, ജർമ്മനി, റഷ്യ, സൗദി ആറേബ്യ, പെറു, സിനഗൽ തുടങ്ങി കളിയിൽ പങ്കെ ടുത്ത 32 രാജ്യങ്ങളുടെ പേര് ഒരോ വൃക്ഷ തൈകളിലും എഴുതി വച്ചിട്ടുണ്ട്.
ഇവ നശി ച്ച് പോകാതിരിക്കുവാൻ മുള കൊണ്ട് സംര ക്ഷണ വേലിയും ഒരുക്കിയിട്ടുണ്ട്. ഒാരോ മരങ്ങളും കാത്ത് പരിപാലിക്കു വാൻ ഒരോത്തരെയും നിയമിച്ചിട്ടുമുണ്ട്. പരുമല റെഡ്സ്റ്റാർ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് മരങ്ങൾ നട്ടിരിക്കുന്നത്.
രക്ഷാധികാരി ഡൊമനിക് ജോസഫ്, ഭാരവാഹികളായ അനൂപ് ഖാൻ, സജു തോമസ്, റിജോ.പി.റ്റി, ഷബീർ, ജയ് സണ്‍.വി.ജോൺ എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി.