പരിശീലനത്തിനിടയില്‍ മൊസാംബിക്കില്‍ ഫുട്ബോള്‍ താരത്തെ മുതല പിടിച്ചു കൊണ്ട് പോയി. മൊസാംബിക്കിലെ സാംബിക്കി നദിക്കരയിലെ ഒരു പരിശീലന ക്യാംപിലാണ് സംഭവം. പരിശീലനത്തില്‍ പങ്കെടുക്കവെ ക്ളബ് അത്ലറ്റിക്കോ മിനോ റിയോയുടെ താരമായ എസ്റ്റാവോ ആല്‍ബര്‍ട്ടോ ജിനോയെയാണ് മുതല കടിച്ചുകൊണ്ടുപോയത്. മറ്റു നാല് കളിക്കാര്‍ക്കൊപ്പം പുഴക്കരയില്‍ ഓടുകയായിരുന്നു ഈ 19കാരനെ പുഴയില്‍ നിന്ന് അതിവേഗം പാഞ്ഞു വന്ന മുതല കടിച്ചുകൊണ്ടു പോകുകയായിരുന്നു.
അഞ്ചു മീറ്ററില്‍ അധികം നീളമുണ്ടായിരുന്ന മുതല അരയില്‍ കടിച്ചെടുത്തുകൊണ്ടു അതേ വേഗത്തില്‍ വെള്ളത്തിലേക്ക് കുതിച്ചു നീന്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിസഹായായ നിലവിളി കേട്ട് എത്തിയവര്‍ക്ക് ദീര്‍ഘനേരത്തെ അന്വേഷണത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളുവെന്ന് ക്ളബ് അത്ലറ്റിക്കോ മിനോ റിയോ ഡി ഡേറ്റയുടെ കോച്ചു എഡി കാര്‍വായോ വാര്‍ത്താ ലേഖകരെ അറിയിച്ചു. മുന്‍ പോര്‍ട്ടുഗീസ് കോളനിയായ ഈ ദക്ഷിണ ആഫ്രിക്കന്‍ രാഷ്ട്രം യൂസേബിയോ അടക്കം നിരവധി ഫുട്ബോള്‍ ഇതിഹാസങ്ങളെ സംഭാവന ചെയ്ത മണ്ണാണ്.
കടപ്പാട്: ഡോ. മുഹമ്മദ് അഷ്റഫ്