ഫിഫ ലോകകപ്പ് 2018: പന്ത് അവതരിപ്പിച്ചു

മോ​സ്‌​കോ: ടെ​ക്‌​നോ ബീ​റ്റി​ന്‍റെ നി​റ​ഞ്ഞ അ​ക​മ്പ​ടി​യി​ല്‍ ഇ​രു​ണ്ട മു​റി​യി​ലെ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ലേ​ക്ക് മി​ഴി​യൂ​ന്നി നി​ന്ന ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ലേ​ക്ക് ടെ​ല്‍സ്റ്റാ​ര്‍ 18 അ​നാ​വൃ​ത​മാ​യി. 2018 ലോ​ക​ക​പ്പി​ന്‍റെ ഒ​ദ്യോ​ഗി​ക പ​ന്താ​യ ടെ​ല്‍സ്റ്റാ​ര്‍ 18ന്‍റെ ​പ്ര​കാ​ശ​നം ആ​വേ​ശോ​ജ്വ​ല​മാ​യി. സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി​യാ​ണ് പന്ത് ലോ​ക​ത്തി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ക​റു​പ്പും വെ​ളു​പ്പും ഇ​ട​ക​ല​ര്‍ന്ന ക​ള​ങ്ങ​ളാ​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന പ​ന്ത് ആ​ദ്യ​ദ​ര്‍ശ​ന​ത്തി​ല്‍ ത​ന്നെ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം നേ​ടി. മെ​സി​യും വൈ​കാ​തെത​ന്നെ പ​ന്തി​ന്‍റെ ആ​രാ​ധ​ക​നാ​യി. ‘’ഈ ​നി​റ​വും ഡി​സൈ​നും എ​ന്നെ വ​ല്ലാ​തെ ആ​ക​ര്‍ഷി​ക്കു​ന്നു. പി​ച്ചി​ലേ​ക്ക് ഇ​തു​മാ​യി ഇ​റ​ങ്ങാ​ന്‍ എ​നി​ക്ക് തി​ടു​ക്ക​മാ​യി’’ എ​ന്നാ​യി​രു​ന്നു മെ​സി​യു​ടെ വാ​ക്കു​ക​ള്‍. മോ​സ്‌​കോ എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളി​ലെ കാ​മ​റ​ക​ള്‍ക്ക് മ​തി​യാ​വോ​ളം മെ​സി ടെ​ല്‍സ്റ്റാ​റു​മാ​യി പോ​സ് ചെ​യ്തു.

പ​ന്ത് രൂ​പ​ക​ല്പ​ന ചെ​യ്ത അ​ഡി​ഡാ​സാ​ണ് പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് ഒ​രു​ക്കി​യ​ത്. മോ​സ്‌​കോ​യി​ലെ ലു​സ്‌​നി​ക്കി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മെ​സി ഇ​ന്ന് ടെ​ല്‍സ്റ്റാ​റു​മാ​യി കൂ​ട്ടു കൂ​ടാ​നി​റ​ങ്ങും. ലോ​ക​ക​പ്പി​നാ​യി ന​വീ​ക​രി​ച്ച​തി​നു​ശേ​ഷം ലു​സ്‌​നി​ക്കി​യി​ല്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ന്തു​രു​ളു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് ഇ​ന്ന​ത്തെ ച​ട​ങ്ങി​ന്. 1980 സ​മ്മ​ര്‍ ഒ​ളി​മ്പി​ക്‌​സി​ന് ആ​തി​ഥ്യ​മ​രു​ളി​യ ലു​സ്‌​നി​ക്കി സ്റ്റേ​ഡി​യം പൂ​ര്‍ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് ആ​ധു​നി​ക സ്റ്റേ​ഡി​യം പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

പെ​ലെ​യു​ടെ​യും ബെ​ക്ക​ന്‍ബോ​വ​റി​ന്‍റെ​യും സു​വ​ര്‍ണ​കാ​ല​മാ​യി​രു​ന്ന 1970 ലും 74​ലും ഉ​പ​യോ​ഗി​ച്ച ടെ​ല്‍സ്റ്റാ​റി​ന്‍റെ പു​തു​രൂ​പ​മാ​ണ് ടെ​ല്‍സ്റ്റാ​ര്‍ 18 എ​ന്ന് നി​ര്‍മാ​താ​ക്ക​ളാ​യ അ​ഡി​ഡാ​സ് പ​റ​ഞ്ഞു. സ്റ്റാ​ര്‍ ഓ​ഫ് ടെ​ലി​വി​ഷ​ന്‍ എ​ന്ന​തി​ന്‍റെ ചു​രു​ക്ക​മാ​യാ​ണ് ടെ​ല്‍സ്റ്റാ​ര്‍ എ​ന്ന പേ​ര് അ​ന്നു​പ​യോ​ഗി​ച്ച​ത്. ക​ള​ര്‍ ടെ​ലി​വി​ഷ​നു​ക​ള്‍ അ​പൂ​ര്‍വ​മാ​യി​രു​ന്ന കാ​ല​ത്ത് ബ്ലാ​ക്ക് ആ​ന്‍ഡ് വൈ​റ്റ് ടി​വി​ക​ള്‍ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​യി​രു​ന്നു അ​ന്ന​ത്തെ ടെ​ല്‍സ്റ്റാ​ര്‍ ഡി​സൈ​ന്‍. ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന റ​ഷ്യ​ന്‍മ​ണ്ണി​ല്‍ ടെ​ല്‍സ്റ്റാ​ര്‍ ഉ​രു​ളു​ന്ന​തു കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍. ജൂ​ണ്‍ 14 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

Related posts