കൈ​മാ​റ്റം നീ​ളു​ന്നു… തൃശൂർ കോർപ്പറേഷൻ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് നിർമിച്ച ബ​ങ്കു​ക​ൾ മൂ​ത്ര​പ്പു​ര​ക​ളാ​കു​ന്നു



തൃ​ശൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി നി​ർ​മി​ച്ച തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ബ​ങ്കു​ക​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു. ഒ​ന്നും ര​ണ്ടു​മ​ല്ല എ​ട്ടോ​ളം ബ​ങ്കു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള വ​ഴി​യോ​ര​ത്ത് നാ​ഥ​നി​ല്ലാ​ത്ത കി​ട​ക്കു​ന്ന​ത്.

ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ർ​ക്ക​റ്റി​ൽ നി​ര​ത്തി​യി​ട്ട് ക​ച്ച​വ​ടം ചെ​യ്യു​ന്ന ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന ന​ല്ല ആ​ശ​യ​ത്തോ​ടെ നി​ർ​മി​ച്ച ബ​ങ്കു​ക​ളാ​ണ് നി​ല​വി​ൽ പ​ല​രും പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള മ​റ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ങ്കു​ക​ൾ കൈ​മാ​റു​ന്ന​ത് നീ​ണ്ടു​പോ​കാ​നി​ട​യാ​ക്കു​ന്ന​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി വ​രെ ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പു​നര​ധി​വാ​സം എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്കാ​നും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ റെ​ഡ് സോ​ണ്‍ ആ​ക്കാ​ൻ ഇ​ട​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും കോ​ർ​പ​റേ​ഷ​ന്‍റെ ക​യ്യി​ൽ ലി​സ്റ്റ് ഉ​ള്ള​വ​രി​ൽ നി​ന്നും അ​ർ​ഹ​രാ​യ ക​ച്ച​വ​ട​ക്കാ​രെ​യാ​യു​മാ​ണ് ഇ​ത്ത​രം ബ​ങ്കു​ക​ളി​ലേ​ക്ക് മാ​റ്റു​ക. അ​തി​നാ​യി റോ​ഡ​രി​കി​ൽ നി​ന്നും വി​ട്ട് സ്ഥ​ല​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​വ സ്ഥാ​പി​ക്കും.

പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ശേ​ഷം മാ​ത്ര​മേ ബ​ങ്കു​ക​ൾ കൈ​മാ​റു​ക​യു​ള്ളു. വൃ​ത്തി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും അ​ള​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലു​മാ​യി കോ​ർ​പ​റേ​ഷ​ൻ ഇ​തി​നോ​ട​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ട്ട​ടി വ​ലു​പ്പ​ത്തി​ൽ ഉ​റ​പ്പു​ള്ള​തും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള ബ​ങ്കു​ക​ൾ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ. കൈമാറ്റം നീളും തോറും നാടിന്‍റെ മറ്റൊരു വികസന സ്വപ്നം കൂടി നശിക്കുമോ എന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്.

സി.​ജി. ജി​ജാ​സ​ൽ

Related posts

Leave a Comment