എടപ്പാൾ: എടപ്പാൾ ജംഗ്ഷനിലെ മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി കോഴിക്കോട് റോഡിൽ ഗതാഗത നിയന്ത്രണംഏർപ്പെടുത്തിയതോടെ ഇരുചക്രവാഹനങ്ങൾ കോഴിക്കോട് റോഡിൽ ഫുട്പാത്തിലൂടെ സഞ്ചരിക്കുന്നത് കാൽനട യാത്രികർക്കു അപകട ഭീഷണി ഉയർത്തുന്നു.
റോഡിന്റെ വലതു ഭാഗത്തു കൂടി വാഹന ഗതാഗതം പൂർണമായും നിരോധിച്ചതു വകവയ്ക്കാതെയാണ് ഫുട്പാത്തിലൂടെ ഇരു ചക്ര വാഹനങ്ങൾ ജംഗ്ഷനിലേക്കു പ്രവേശിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഫുട്പാത്തിലൂടെ കടന്നു പോകുന്നതു സ്ലാബുകളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്.
ഫുട്പാത്തിലൂടെയുള്ള ഇരുചക്ര വാഹന യാത്ര വർധിച്ചതോടെ ഇത്തരം യാത്രികർക്കെതിരെ പോലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുവഴി യാത്ര ചെയ്ത നിരവധി ബൈക്ക് യാത്രികരെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.