കോ​ട​തി ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല;  നടവഴി കൈയടക്കി  കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്രയുടെ  ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ

ക​ള​മ​ശേ​രി: പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ട​സമു​ണ്ടാ​കു​ന്ന രീ​തി​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും വ​യ്ക്കാ​ൻ പാ​ടി​ല്ല​ായെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ മെ​ട്രോ ന​ട​പ്പാ​ത കൈ​യേറി​ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വീ​ണ്ടും. സിപിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണൻ നയിക്കുന്ന കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​മാ​ന​ങ്ങ​ളും ബോ​ർ​ഡു​ക​ളും പാതയോരങ്ങളിൽ നി​ര​ന്നി​രി​ക്കു​ന്ന​ത്.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ച്ചി മെ​ട്രോ പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന് ത​ട​സമാ​യാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി​ക​ൾ​ക്ക് ന​ടു​വി​ലാ​യും ക​ള​മ​ശേ​രി​യി​ൽ ബോർഡുകൾ വ​ച്ചി​ട്ടു​ണ്ട്. കു​സാ​റ്റ് ജം​ഗ്ഷ​നി​ലും മ​റ്റും ഫു​ട്പാ​ത്ത് കൈ​യേറി​യാ​ണ് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ​യാ​ണ് കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്ര​ക​ള​മ​ശേ​രി​യി​ൽ എ​ത്തു​ന്ന​ത് എ​ങ്കി​ലും ഒ​രാ​ഴ്ച​യോ​ള​മാ​യി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ ഈ ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ത്ത് ക​ള​മ​ശേ​രി​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് സ​മീ​പ​ത്ത് പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കോ​ടി​യേ​രി​യു​ടെ​യും ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ ഫ്ല​ക്സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മിച്ച പ​തി​ന​ഞ്ച് അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വ​ലി​യ ക​മാ​നം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാറാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഫ്ല​ക്സു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യാ​ലേ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

Related posts