കോട്ടയം: നഗരത്തിലെ ഫുട്പാത്തുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കൊടിയ കെണികൾ. വാ പിളർന്നു നിൽക്കുന്ന ഫുട്പാത്തുകൾ നന്നാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. നഗരത്തിലെ റോഡ് ടാറിംഗ് പൂർത്തിയാകുന്പോൾ ഫുട്പാത്ത് നന്നാക്കുമോ എന്നു വ്യക്തമല്ല. കോടികൾ മുടക്കിയുള്ള കോടിമത-നാഗന്പടം ഫുട്പാത്ത് നവീകരണം എങ്ങുമെത്തിയില്ല.
ഏറെ തിരക്കുള്ള കുമരകം റോഡിലെ ബേക്കർ ജംഗ്ഷിലെ ബസ് സ്റ്റോപ്പിനു സമീപം ഫുട്പാത്തിന്റെ മൂടി തകർന്ന് കെണി രൂപപ്പെട്ടിട്ടുണ്ട്. വളരെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഓടയിൽ കാൽ അകപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ഫുട്പാത്തിൽ ഉയർന്നു നിൽക്കുന്ന കോണ്ക്രീറ്റിൽ തട്ടി വീഴാതിരിക്കാൻ ഏറെ പാടുപെടേണ്ടി വരും. ഇവിടുത്തെ ടാറിംഗ് പൂർത്തിയാകുന്പോൾ കോണ്ക്രീറ്റ് പാളി അടിയിലാകുമെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ അതുണ്ടായില്ല. കാൽനടക്കാരെ വീഴ്ത്താൻ അത് ഉയർന്നു നിൽക്കുന്നു.
പൊട്ടിപ്പൊളിഞ്ഞും തകർന്നും കിടക്കുന്ന ഫുട്പാത്തുകളാണ് എവിടെയും കാണാവുന്നത്. കെ.കെ റോഡ് ഒഴികെ ഒരിടത്തും നല്ല ഫുട്പാത്ത് കോട്ടയത്തില്ല. സെൻട്രൽ ജംഗ്ഷൻ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ഭാഗത്തെ ഫുട്പാത്ത് മാത്രമാണ് ഇപ്പോൾ സഞ്ചാര യോഗ്യമായിട്ടുള്ളത്. റോഡ് ടാറിംഗ് പൂർത്തിയാകുന്പോൾ ഫുട്പാത്ത് നവീകരണം ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം.
നാഗന്പടം സീയേഴ്സ് ജംഗ്ഷൻ മുതൽ സ്റ്റേഡിയത്തിന്റെ തെക്കു വശം വരെ നിർമിച്ച ഫുട്പാത്ത ്പൊട്ടി പൊളിഞ്ഞു. നാഗന്പടം പാലത്തിന്റെ അപ്രോച്ച് റോഡ് ഉയർത്തുന്പോൾ ഈ ഭാഗത്തെ റോഡും ഉയരാൻ സാധ്യതയുണ്ട്.
നഗരത്തിൽ ഒരിടത്തും നല്ല ഒരു ഫുട്പാത്തില്ല എന്ന കാര്യത്തിൽ സംശയമില്ല. ു