ചാലക്കുടി: ഗതാഗതക്കുരുക്കിൽ കാൽനടക്കാർ നടന്നുപോകാൻ വഴിയില്ലാതെ വലയുന്പോൾ ഫുട്പാത്ത് കൈയേറി ഫ്രൂട്ട് കച്ചവടം. ആനമല ജംഗ്ഷനിൽ അതിരപ്പിള്ളി റോഡിന്റെ ഫുട്പാത്ത് കൈയേറിയാണ് ഫ്രൂട്ട് കച്ചവടം നടത്തുന്നത്.
കഴിഞ്ഞദിവസം ഈ ഭാഗത്ത് ഒരു അമ്മയും മകളും തലനാരിഴക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. പാഞ്ഞുവരുന്ന വാഹനങ്ങളുടെ ഇടയിൽനിന്നും കാൽനടയാത്രക്കാർ ആയുസിന്റെ ബലംകൊണ്ടാണ് രക്ഷപ്പെടുന്നത്.
ലക്ഷങ്ങൾ മുടക്കി ഫുട്പാത്ത് നിർമിച്ചിട്ടുണ്ടെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്പാത്തുകൾ വഴിയോര കച്ചവടക്കാരും മറ്റും കൈയേറി കൈയടക്കിവച്ചിരിക്കയാണ്. നഗരസഭയോ മറ്റ് അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.