കോട്ടയം: ജനങ്ങൾക്കും വാഹനങ്ങൾക്കും അസൗകര്യമുണ്ടാകാത്ത വിധം വഴിയോര കച്ചവടക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനം പ്രതി വർധിക്കും. ഇപ്പോൾ അംഗീകൃത വഴിയോര കച്ചവടക്കാർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് ഉടൻ നല്‍കും.
പക്ഷേ ഇവർ എവിടെയിരുന്നാണ് കച്ചവടം നടത്തേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരിച്ചറിയൽ കാർഡ് കിട്ടിയവരും ഇപ്പോൾ നിലവിലുള്ള സ്ഥലത്താണ് ഇരിക്കുന്നത്. ഇതാണ് പലപ്പോഴും നഗരസഭാ ഉദ്യോഗസ്ഥർ അവരുടെ സാധനങ്ങൾ നീക്കം ചെയ്യാനിടയാക്കുന്നത്.
കഴിഞ്ഞ ദിവസം ഏതാനും കടകൾ നഗരസഭാ ഉദ്യോഗസ്ഥർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വലിയ സമരത്തിനാണ് ഒരു വിഭാഗം കോപ്പുകൂട്ടുന്നത്. ഐഎൻടിയുസി, ബിഎംഎസ് വിഭാഗങ്ങൾ ഫൈൻ അടച്ച് കടകൾ തിരിച്ചെടുത്തു. എന്നാൽ സിഐടിയുക്കാർ ഫൈൻ അടയ്ക്കില്ലെന്ന നിലപാടിലാണത്രേ. മാത്രമല്ല ഇതിന്റെ പേരിൽ സമരവും ആരംഭിക്കാൻ പോവുന്നു.
കൗണ്‍സിൽ യോഗത്തിൽ എല്ലാ പാർട്ടികളും ചേർന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വഴിയോര കച്ചവടക്കാരെ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. എന്നാൽ പിന്നീട് ചില കൗണ്‍സിലർമാർ കച്ചവടക്കാർക്കൊപ്പം ചേർന്നു നിലപാട് മാറ്റി. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ചെയർപേഴ്സണെ ഉപരോധിച്ചത്. ചിലരെ മാത്രം തെരഞ്ഞു പിടിച്ച് കടകൾ നീക്കിയെന്ന ആരോപണവുമുണ്ട്.
നഗരസഭയുടെ തൊട്ടടുത്ത് പുതിയ ടൈൽസ് പാകിയ ഫുട്പാത്തിലെ ചില കടകൾ ഇപ്പോഴും അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. കാൽനടക്കാർക്ക് ഒരു തരത്തിലും നടക്കാൻ കഴിയാത്ത വിധം പ്രവർത്തിക്കുന്ന കടകൾക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ നഗരഭാ ചെയർപേഴ്സണുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചൊവ്വഴ്ച തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച പ്രത്യേക യോഗം ചേർന്ന് പ്രശ്നത്തിന് തീർപ്പ് പറയാമെന്നായിരുന്നു ചെയർപേഴ്സണ്‍ അറിയിച്ചിരുന്നത്.
എന്നാൽ ബുധനാഴ്ച വൈകുന്നേരം യൂണിയൻ ജില്ലാ സെക്രട്ടറി എം എച്ച് സലീം, ഏരിയാ പ്രസിഡന്റ് എസ് കൊച്ചുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചയ്ക്ക് എത്തിയത്. എന്നാൽ പിഴ ഒടുക്കണമെന്നും അല്ലാത്തപക്ഷം വണ്ടിയും സാധനങ്ങളും വിട്ടുനൽകില്ലെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്ന് ചെയർപേഴ്സണ്‍ ഡോ.പി ആർ സോന വ്യക്തമാക്കി.
26ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് ശേഷം മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തി വലിയ സമരപ്രക്ഷോഭങ്ങൾ ആരംഭിക്കാനും യൂണിയൻ തീരുമാനിച്ചിട്ടു ല