വാഹനവിപണിയില്‍ ചരിത്രമായേക്കാവുന്ന പ്രഖ്യാപനവുമായി വാഹനനിര്‍മാതാക്കളായ ഫോര്‍ഡ്. ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് ആഗോള വമ്പന്മാരായ ഫോര്‍ഡിന്റെ പ്രഖ്യാപനം. 2021ല്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്ന കാറിന്റെ പ്രഖ്യാപനം നടത്തിയത് ഫോര്‍ഡ് സിഇഒ മാര്‍ക് ഫീല്‍ഡ്‌സ് ആണ്.
ഡ്രൈവിംഗ് സുഖകരമാക്കുന്നതിനുള്ള ടെക്‌നോളജിക്കായി നീക്കിവയ്ക്കുന്ന പണവും സമയവും ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണങ്ങള്‍ക്കു മാറ്റുമെന്നു ഫോര്‍ഡ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ രാജു നായര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം മെഴ്‌സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വാഹനലോകത്തെ മത്സരം കടുത്തതാണ് പുതിയ പ്രഖ്യാപനത്തിലേക്ക് ഫോര്‍ഡിനെ എത്തിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.