ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ഫോർഡ് ഇക്കോ സ്പോട്ട് കാർ സമർപ്പിച്ചു. ഫോർഡ് ഡീലർ കൈരളി ഫോർഡിന്റെ ഉടമകളായ ഇൻഡൽ ഓട്ടോമോട്ടീവിനുവേണ്ടി ഇൻഡൽ കോർപറേഷൻ ചെയർമാൻ ജി. മോഹനനാണു കാർ സമർപ്പിച്ചത്.ഗുരുവായൂർ ക്ഷേത്രനടയിൽവച്ച് ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പും ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരനും ചേർന്നു താക്കോൽ എറ്റുവാങ്ങി.
ഫോർഡ് ഇന്ത്യ കസ്റ്റമർ വിഭാഗം വൈസ് പ്രസിഡന്റ് എൻ. പ്രഭു, ഡയറക്ടർമാരായ ഉമേഷ് മോഹനൻ, അനീഷ് മോഹനൻ, ഇൻഡൽ ഓട്ടോമോട്ടീവ് സിഇഒ ആർ. കൃഷ്ണകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, എ. സുരേശൻ, സി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.