തിരുവനന്തപുരം: വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ടലറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.
ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സർക്കാരിന്റശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം മുഖ്യമന്ത്രി. ഇതില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ നിയമസഭാ മീഡിയാ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.