വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കേ​ര​ള​ത്തി​ന് ഗു​ണ​ക​രം; മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ന് ക​ട​ൽ ക​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ

തൃ​ശൂ​ർ: വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ. കേ​ര​ള​ത്തി​ൽ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല വ​രു​ന്ന​തി​നെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​കാ​ലി​ക വൈ​സ്ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഡോ. ​മോ​ഹ​ന​ൻ.

വി​ദേ​ശ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ പ്ര​വേ​ശ​നം കി​ട്ടാ​തെ​യാ​ണ് ഏ​ജ​ന്‍റു​മാ​ർ മു​ഖാ​ന്തി​രം ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു അ​ന്യ​ദി​ക്കു​ക​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ മ​ത്സ​ര​സ്വ​ഭാ​വ​മു​ണ്ടാ​കാ​ൻ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​ഹാ​യി​ക്കും.

അ​ന്യ​ദി​ക്കു​ക​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന​വ​ർ പെ​ട്രോ​ൾ പ​ന്പി​ലും ഹോ​ട്ട​ലി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​ചെ​യ്താ​ണ് പ​ഠ​ന​ച്ചെ​ല​വു വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ രീ​തി മോ​ശ​മാ​യി​ട്ടി​ല്ല അ​വ​ർ അ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​ന് പോ​കു​ന്ന​ത്. പ​ഠ​ന​ത്തി​ന് ഒ​പ്പം ത​ന്നെ ജോ​ലി​ക​ൾ ചെ​യ്യാ​ൻ കേ​ര​ള​ത്തി​ലും സാ​ധി​ക്കു​മെ​ങ്കി​ലും ഇ​വി​ടെ അ​വ​രു​ടെ സ്റ്റാ​റ്റ​സ് അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഡോ.​മോ​ഹ​ന​ൻ പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ, ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 90 ശ​ത​മാ​നം സ​ർ​വ​ക​ലാ​ശാ​ല​ക​ളും ത​രി​കി​ട​യാ​ണെ​ന്നും നി​ല​വാ​രം കു​റ​ഞ്ഞ അ​ത്ത​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളെ കു​റി​ച്ചു​ള്ള ധാ​ര​ണ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ത്ത​ര​ക്കാ​രു​ടെ വ​ര​വ് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ രീ​തി​ക്ക് ദോ​ഷ​മാ​യി​രി​ക്കും എ​ന്നും ഡോ. ​മോ​ഹ​ന​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment