ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യക്ക് ഇഡി പിഴയിട്ടു. ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനാണു പിഴ ചുമത്തിയത്.
3.44 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ബിബിസി ഇന്ത്യക്കും അതിന്റെ ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബണ്‍സ് എന്നിവർക്കുമാണു പിഴയിട്ടിരിക്കുന്നത്.
നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്കു പിഴയിട്ടത്. ഓരോരുത്തരും 1.14 കോടി രൂപ വീതം പിഴയടയ്ക്കണം.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി അറിയിച്ചു. ബിബിസി ഇന്ത്യയ്ക്കെതിരേ ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്.