വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുക എന്നത് മിക്ക വിദ്യാർഥികളുടേയും ഒരു സ്വപ്നമാണെന്ന് തന്നെ പറയാം. ലോണെടുത്തും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റു പെറുക്കിയാണെങ്കിലും കുഞ്ഞുങ്ങളുടെ ഈ ആഗ്രഹം മാതാപിതാക്കൾ സാധിച്ച് കൊടുക്കാറുണ്ട്. എന്നാൽ ഇവർ പുറത്ത് പോകുന്പോൾ വരുത്തി വയ്ക്കുന്ന കടം വീടാൻ പലപ്പോഴും സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ചിലർക്ക് മാത്രം അതൊക്കെ നിസാരമായി വീട്ടാനും സാധിക്കും. ഇപ്പോഴിതാ കടം വാങ്ങി പുറത്ത് പഠിക്കാൻ പോയ വിദ്യാർഥിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യുഎസിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രി എടുക്കണമെന്ന ആഗ്രഹത്തോടെ എച്ച്ഡിഎഫ്സിയിൽ നിന്നും 40 ലക്ഷം രൂപ ലോണെടുത്ത് പുറത്ത് പഠിക്കാൻ പോയതായിരുന്നു. അച്ഛന് ചെറിയൊരു ബിസിനസ് ആയിരുന്നു. തന്റെ സ്വപ്നങ്ങൾക്ക് എതിര് നിൽക്കാൻ അച്ഛൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ആഗ്രഹത്തിനും അച്ഛൻ അദ്ദേഹത്തെ കൊണ്ടാവും വിധം പിന്തുണ നൽകി.
മാസ്റ്റേഴ്സ് എടുത്ത ശേഷം എവിടെയെങ്കിലും ഇന്റേൺഷിപ്പിനു കയറാം എന്നാണ് കരുതിയത്. എന്നാൽ വിസ പ്രശ്നവും സാന്പത്തിക ബുദ്ധിമുട്ടുകളും കാരണം യുഎസിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. വീട്ടുകാരായിരുന്നു തനിക്ക് ചിലവിനുള്ള പണം അയച്ചു നൽകിക്കൊണ്ടിരുന്നതെന്ന് യുവാവ് പറഞ്ഞു.
ഇതിനിടയിൽ അച്ഛന്റെ ബിസിനസ് തകർന്നു. അദ്ദേഹത്തിന് വലിയ രീതിയിൽ നഷ്ടം സംഭവിച്ചു. അതോടെ ഇന്റേൺഷിപ്പിനു കയറാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിലെത്തി പല കന്പനികളിലും ഇന്റർവ്യൂ പങ്കെടുത്തു. അവസാനം ഒരു കന്പനിയിൽ 75000 രൂപയ്ക്ക് ജോലിക്ക് കയറി.
ഈ പണംകൊണ്ട് തന്റെ കുടുംബം പോറ്റാൻ യുവാവിന് സാധിക്കുന്നില്ല, കാരണം ഇയാൾടെ ഇഎംഐ തന്നെ 66000 രൂപയുണ്ട്. മിച്ചം കിട്ടുന്ന 9000 രൂപയ്ക്കാണ് പിന്നെ വരുന്ന കുടും ബ ചിലവുകൾ നോക്കാൻ സാധിക്കുന്നതെന്ന് യുവാവ് പറഞ്ഞു. ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ് തങ്ങളുടേതെന്നും ജീവിത കാലം മുഴുവനും ഈ കടം അടച്ച് തീര്‍ക്കാനായി കഷ്ടപ്പെടേണ്ടിവരുമെന്നും നിരാശയോടെ ആ യുവാവ് കുറിച്ചു.
ഓഫീസ് ജോലിക്ക് പുറമേ താൻ പാർട് ടൈം ആയി മറ്റ് ജോലികളും ചെയ്യുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ താൻ നന്നായി പ്രയാസപ്പെടുനനുണ്ട്, എങ്ങനെയാണ് ഈ പ്രശിനത്തിൽ നിന്നും തല ഊരേണ്ടതെന്നും യുവാവ് ചോദിച്ചു.
പോണ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ചിലര്‍ ഫ്രീലാന്‍സ് പാര്‍ടൈം ജോലികൾ തുടരാന്‍ നിര്‍ദ്ദേശിച്ചു. മറ്റ് ചിലര്‍ ഓരോ ആറോ എട്ടോ മാസം കൂടുമ്പോൾ മറ്റ് കമ്പനികളിലേക്ക് അപേക്ഷിക്കാനും നിരാശരായി ഇരിക്കരുതെന്നും ഉപദേശിച്ചു.